പെരിങ്ങോം: പൊന്നമ്പാറ കുപ്പോൾ റോഡിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. പെരിങ്ങോം കൊരങ്ങാട് സ്വദേശി ചപ്പന്റകത്ത് റമീസ് (19) ആണ് മരിച്ചത്. ഇന്നലെ പുലർച്ചെ രണ്ടിനായിരുന്നു അപകടം.
കുപ്പോൾ ടർഫ് ഗ്രൗണ്ടിൽ നിന്ന് പൊന്നമ്പാറ ഭാഗത്തേക്ക് പോവുകയായിരുന്ന റമീസ് ഓടിച്ച സ്കൂട്ടിയും എതിർദിശയിൽ വന്ന ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റവരെ ഉടൻ കണ്ണൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും റമീസിന്റെ ജീവൻ രക്ഷിക്കാനായില്ല. ഒപ്പമുണ്ടായിരുന്ന പെരിങ്ങോം കുറ്റിയാട് സ്വദേശി വാജിദ് (19), എതിർ ദിശയിൽ വന്ന ബൈക്കിലുണ്ടായിരുന്ന മണിയറ സ്വദേശികളായ സി.പി. അജ്നാസ് (15), കെ. റിസ്വാൻ (19) എന്നിവരാണ് പരിക്കേറ്റ് ചികിത്സയിലുള്ളത്.
പെരിങ്ങോം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് ഈ വർഷം പ്ലസ് ടു കഴിഞ്ഞ റമീസ് വെള്ളൂർ പാലത്തറ സ്വദേശി ടി.പി. ഹംസ (ഷാർജ), സി.എച്ച്. റുബീന ദന്പദികളുടെ മകനാണ്. സഹോദരങ്ങൾ: ഹസ്ന (പത്താം ക്ളാസ് വിദ്യാർഥിനി, പെരിങ്ങോം ഗവ ഹയർ സെക്കൻഡറി സ്കൂൾ), റൈഹ (എൽകെജി വിദ്യാർഥിനി).
ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു
10:41 PM Feb 06, 2023 | Deepika.com