മകന്റെ മൃതദേഹം നാട്ടിലെത്തിക്കാനിരിക്കെ അമ്മ ഹൃദയാഘാതം മൂലം മരിച്ചു
10:40 PM Feb 06, 2023 | Deepika.com
കണ്ണൂർ: ഗൾഫിൽ അപകടത്തിൽ മരിച്ച മകന്റെ മൃതദേഹം നാട്ടിലെത്തിക്കാനിരിക്കെ അമ്മ ഹൃദയാഘാതം മൂലം മരിച്ചു. ആദികടലായി നാലന്പറത്ത് വീട്ടിൽ ഗംഗാധരന്റെ മകൻ വനജ(54) ആണ് മരിച്ചത്. സൗദിയിൽ ജോലി ചെയ്യുകയായിരുന്ന മകൻ റിജിത്ത് ഒരുമാസം മുന്പാണ് വാഹനാപകടത്തിൽ മരിച്ചത്. ഇന്നലെ വൈകുന്നേരം അഞ്ചിന് റിജിത്തിന്റെ മൃതദേഹം നാട്ടിലെത്തിക്കാനിരിക്കെയാണ് വനജയുടെ മരണം. മകൾ: റിജിന.