പൊള്ളലേറ്റ് വയോധിക മരിച്ചു
10:40 PM Feb 06, 2023 | Deepika.com
കണ്ണൂർ: പാചകം ചെയ്ത്കൊണ്ടിരിക്കെ ഗ്യാസിൽ നിന്ന് തീ പടർന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. കിഴുത്തള്ളിയിലെ കൗസല്യ(60) ആണ് മരിച്ചത്. കൗസല്യ തനിച്ചായിരുന്നു തമാസം. രണ്ടു ദിവസം മുന്പ് വീട്ടിലെ അടുക്കളയിൽ പാചകം ചെയ്ത് കൊണ്ടിരിക്കെ അബദ്ധവശാൽ തീ പടരുകയായിരുന്നു. ഉടൻ പരിയാരം മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ഇന്നലെ പുലർച്ചെ മരിച്ചു.