പാലാ: കരൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റായി ബെന്നി വര്‍ഗീസ് മുണ്ടത്താനം തെരഞ്ഞെടുക്കപ്പെട്ടു. ഇടതുമുന്നണിയിലെ ധാരണ പ്രകാരം സിപിഎം പ്രതിനിധിയായിരുന്ന സീനാ ജോണ്‍ വൈസ് പ്രസിഡന്റ് പദവി രാജിവച്ചതിനെത്തുടര്‍ന്നാണ് ബെന്നി വര്‍ഗീസ് തെരഞ്ഞെടുക്കപ്പെട്ടത്.
കേരള കോണ്‍ഗ്രസ്-എം സംസ്ഥാന കമ്മറ്റിയംഗമായ ബെന്നി മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കൂടിയാണ്. വലവൂര്‍ സഹകരണ ബാങ്ക് ഭരണസമിതിയംഗവുമാണ്.
തെരഞ്ഞെടുപ്പിനു ശേഷം നടന്ന അനുമോദന സമ്മേളനത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് മഞ്ജു ബിജു അധ്യക്ഷത വഹിച്ചു.
ബെന്നി മുണ്ടത്താനം കരൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ്
10:39 PM Feb 06, 2023 | Deepika.com