പാലാ: ഇടതുഭരണം ജനജീവിതം ദുരിതത്തിലാക്കി മാറ്റിയെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എംഎൽഎ. ഡിസിസി വൈസ് പ്രസിഡന്റ് ബിജു പുന്നത്താനം നയിച്ച പൗരവിചാരണയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തുഗ്ലക് മോഡല്‍ ഭരണപരിഷ്കാരം നടപ്പിലാക്കുന്ന പിണറായിസർക്കാർ കേരളീയരുടെ ജീവിതത്തിലും കരിപുരട്ടുകയാണെന്നു ചെന്നിത്തല പറഞ്ഞു.
സമ്മേളനത്തില്‍ ജോസഫ് വാഴക്കന്, ടോമി കല്ലാനി, ഫിലിപ്പ് ജോസഫ്, തോമസ് കല്ലാടന്‍, ജോയി സ്കറിയ, സി.ടി. രാജന്, കുര്യന് കട്ടക്കയം, ആര്. സജീവ്, ചാക്കോ തോമസ്, ആര്. പ്രേംജി, ജേക്കബ് അല്‍ഫോന്‍സാദാസ്, ലാലി സണ്ണി, അപ്പച്ചന് മൈലക്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഇടതുസര്‍ക്കാര്‍ ജനജീവിതം ദുരിതത്തിലാക്കി: രമേശ് ചെന്നിത്തല
10:39 PM Feb 06, 2023 | Deepika.com