പാലാ: മരിയന്‍ മെഡിക്കല്‍ സെന്ററിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. സിനിമാതാരം മിയാ ജോര്‍ജ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ആശുപത്രി സൂപ്രണ്ട് ഡോ. മാത്യു തോമസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ പാലാ ഡിവൈഎസ്പി എ.ജെ. തോമസ് മുഖ്യപ്രഭാഷണവും പാലാ ബ്ലഡ് ഫോറം ജനറല്‍ കണ്‍വീനര്‍ ഷിബു തെക്കേമറ്റം രക്തദാന സന്ദേശവും നടത്തി.
ബ്രില്യന്റ് സ്റ്റഡി സെന്റര്‍ ഡയറക്ടര്‍ ജോര്‍ജ് തോമസ്, ജില്ലാ ആരോഗ്യ മാസ് മീഡിയാ ഓഫീസര്‍ ഡോമി ജോണ്‍, കിസ്കോ ബാങ്ക് പ്രസിഡന്റ് എം.എസ്. ശശിധരന് നായര്‍, റവ. ഡോ. ജോര്‍ജ് ഞാറക്കുന്നേല്‍, ഡോ. സിറിയക് തോമസ്, ഡോ. റ്റെസി കുര്യന്, ഡോ. പ്രദീപ് മാത്യു, ആശുപത്രി അഡ്മിനിസ്ട്രേറ്റര്‍ സിസ്റ്റര്‍ ഷേര്‍ളി ജോസ് എഫ്സിസി എന്നിവര്‍ പ്രസംഗിച്ചു. ആശുപത്രി അഡ്മിനിസ്ട്രേറ്റര്‍ സിസ്റ്റര്‍ ഷേര്‍ളി ജോസിന്റെ നേതൃത്വത്തില്‍ ഡോക്ടര്‍മാരും സിസ്റ്റര്‍മാരും നഴ്സുമാരും ഉള്‍പ്പടെ 50 പേര് ക്യാമ്പില്‍ പങ്കെടുത്ത് രക്തം ദാനം ചെയ്തു.
ആശുപത്രിയോടനുബന്ധിച്ചുള്ള കിസ്കോ ബാങ്കിന്റെയും റോട്ടറി ക്ലബ്ബിന്റെയും സഹകരണത്തോടെ ആരംഭിച്ച കിസ്കോ-മരിയന്‍ ബ്ലഡ് ബാങ്കാണ് ക്യാമ്പ് നയിച്ചത്.
മരിയന്‍ മെഡിക്കല്‍ സെന്ററിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
10:39 PM Feb 06, 2023 | Deepika.com