പാ​റ​ത്തോ​ട് പ​ഞ്ചാ​യ​ത്ത് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്: സ്ഥാ​നാ​ര്‍​ഥി​ക​ളാ​യി

10:38 PM Feb 06, 2023 | Deepika.com
കാ​ഞ്ഞി​ര​പ്പ​ള്ളി: പാ​റ​ത്തോ​ട് പ​ഞ്ചാ​യ​ത്ത് ഒ​ന്പ​താം വാ​ര്‍​ഡ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ രാ​ഷ്‌​ട്രീ​യ പാ​ര്‍​ട്ടി​ക​ള്‍​ക്ക് സ്ഥാ​നാ​ര്‍​ഥി​ക​ളാ​യി. സി​പി​ഐ​യി​ലെ ജോ​സ്‌​ന അ​ന്ന ജോ​സാ​ണ് എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി. മി​നി സാം ​വ​ര്‍​ഗീ​സാ​ണ് കോ​ണ്‍​ഗ്ര​സി​ന്‍റെ സ്ഥാ​നാ​ര്‍​ഥി. ക​ഴി​ഞ്ഞ തവ​ണ സ്വ​ത​ന്ത്ര സ്ഥാ​നാ​ര്‍​ഥി​യാ​യി മ​ത്സ​രി​ച്ച ഫി​ലോ​മി​ന ബേ​ബി വാക്ക​യി​ല്‍ ഇ​ത്ത​വ​ണ എ​സ്ഡി​പി​ഐ സീ​റ്റി​ല്‍ മ​ത്സ​രി​ക്കും.
ഒ​ന്പ​താം വാ​ര്‍​ഡം​ഗ​മാ​യ ജോ​ളി തോ​മ​സ് സ​ര്‍​ക്കാ​ര്‍ ജോ​ലി ല​ഭി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് രാ​ജി​വ​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് വാ​ര്‍​ഡി​ല്‍ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന് ക​ള​മൊ​രു​ങ്ങി​യ​ത്.
പ​ഞ്ചാ​യ​ത്തി​ല്‍ വ്യ​ക്ത​മാ​യ ഭൂ​രി​പ​ക്ഷ​ത്തോ​ടെ​യാ​ണ് എ​ല്‍​ഡി​എ​ഫ് ഭ​രി​ക്കു​ന്ന​ത്. സി​പി​എം-​അ​ഞ്ച്, കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം-​അ​ഞ്ച്, സി​പി​ഐ-​ര​ണ്ട്, എ​സ്ഡി​പി​ഐ-​ര​ണ്ട്, കേ​ര​ള കോ​ണ്‍​ഗ്ര​സ്-​രണ്ട്, കോ​ണ്‍​ഗ്ര​സ്-​ഒ​ന്ന്, സ്വ​ത-​ഒ​ന്ന് എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു കക്ഷി​നി​ല.


ഇ​ന്ധ​ന​വി​ല​ സെ​സ് പി​ൻ​വ​ലി​ക്ക​ണം

മു​ണ്ട​ക്ക​യം: പെ​ട്രോ​ളി​നും ഡീ​സ​ലി​നും സം​സ്ഥാ​ന ബ​ജ​റ്റി​ൽ ഏ​ർ​പ്പെ​ടു​ത്തി​യ സെ​സ് പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് കെ​ടി​യു​സി-​എം മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. നി​ത്യോ​പ​യോ​ഗ സാ​ധ​ന​വി​ല വ​ർ​ധ​ന​വി​ന് പു​റ​മേ പെ​ട്രോ​ളി​നും ഡീ​സ​ലി​നും ഏ​ർ​പ്പെ​ടു​ത്തു​ന്ന വി​ല​വ​ർ​ധ​ന സാ​ധാ​ര​ണ​ക്കാ​ർ​ക്കും തൊ​ഴി​ലാ​ളി​ക​ൾ​ക്കും താ​ങ്ങാ​വു​ന്ന​തി​നും അ​പ്പു​റ​മാ​ണെ​ന്ന് ക​മ്മി​റ്റി കു​റ്റ​പ്പെ​ടു​ത്തി. കേ​ര​ള കോ​ൺ​ഗ്ര​സ്-​എം മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ചാ​ർ​ലി കോ​ശി യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​നി​യാ​ച്ച​ൻ മൈ​ല​പ്ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​സ് ന​ടു​പ​റ​മ്പി​ൽ, ത​ങ്ക​ച്ച​ൻ കാ​ര​ക്കാ​ട്ട്, ജോ​സ് ക​ലൂ​ർ, ചാ​ക്കോ തു​ണി​യം​പ്ര, സ​നീ​ഷ് പി. ​ഷാ​ജി, മോ​ളി ദേ​വ​സ്യ വാ​ഴ​പ്പ​നാ​ടി, ജോ​ജോ തോ​ണി​പ്പാ​റ തുടങ്ങിയ​വ​ർ പ്ര​സം​ഗി​ച്ചു.