കോരുത്തോട്: സംസ്ഥാന സർക്കാരിന്റെ ജനദ്രോഹ ബജറ്റിനെതിരേ കോൺഗ്രസ് കോരുത്തോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ബജറ്റിന്റെ കോപ്പി കത്തിച്ച് പ്രതിഷേധിച്ചു. മണ്ഡലം പ്രസിഡന്റ് സജി കൊട്ടാരത്തിന്റെ അധ്യക്ഷതയിൽ ബ്ലോക്ക് പ്രസിഡന്റ് റോയി കപ്പിലുമാക്കൽ യോഗം ഉദ്ഘാടനം ചെയ്തു. സി.സി. തോമസ്, സന്ധ്യ വിനോദ്, സി.എ. തോമസ്, ഹർഷദേവ്, ടോംസ് കൊല്ലംപറമ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു.
എരുമേലി: ബജറ്റ് ജനവിരുദ്ധമാണെന്നും നികുതി കൊള്ളയാണെന്നും ആരോപിച്ച് എരുമേലിയിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനവും പ്രതിഷേധയോഗവും നടത്തി. നേതാക്കളായ ടി.വി. ജോസഫ്, നാസർ പനച്ചി, ബിനു മറ്റക്കര, റെജി അമ്പാറ, സലീം കണ്ണങ്കര, പി.എം. ബഷീർ, ലിസി സജി തുടങ്ങിയവർ നേതൃത്വം നൽകി.
പൊൻകുന്നം: ഇടതുസർക്കാരിന്റെ ജനദ്രോഹ ബജറ്റിനെതിരേ മുസ്ലിം ലീഗ് ചിറക്കടവ് പഞ്ചായത്ത് കമ്മിറ്റി പൊൻകുന്നം മിനി സിവിൽ സ്റ്റേഷന് മുന്പിൽ പ്രതിഷേധ ധർണ നടത്തി. സംസ്ഥാന കൗൺസിലംഗം പി.എം. സലിം ധർണ ഉദ്ഘാടനം ചെയ്തു. സി.ഐ. അബ്ദുറസാഖ്, ടി.എ. ശിഹാബുദീൻ, പി.എച്ച്. ഷാജഹാൻ, അൽബദർ സലിം തുടങ്ങിയവർ പ്രസംഗിച്ചു.
ജനദ്രോഹ ബജറ്റിനെതിരേ പ്രതിഷേധം
10:38 PM Feb 06, 2023 | Deepika.com