കൊച്ചി: ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന പോലീസുകാരന് മരിച്ചു. നോര്‍ത്ത് പറവൂര്‍ തത്തപ്പിളളി ഈരവള്ളില് അബിന്മോന് (46) ആണ് ഇന്നലെ പുലര്‍ച്ചെ മരിച്ചത്. കൊച്ചി സിറ്റി ട്രാഫിക് വെസ്റ്റ് എന്‍ഫോഴ്സ്മെന്റ് യൂണിറ്റിലെ സിവില്‍ പോലീസ് ഓഫീസറായിരുന്നു. സുഹൃത്തിന്റെ ബൈക്കിനു പിന്നിലിരുന്നു യാത്ര ചെയ്യുമ്പോള്‍ നിയന്ത്രണം വിട്ട ബൈക്ക് നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയ്ക്കു പിന്നില്‍ ഇടിക്കുകയായിരുന്നു. ഞായറാഴ്ച ഉച്ചയ്ക്ക് 1.30-ന് ചെറിയപ്പള്ളിയില്‍ വച്ചായിരുന്നു അപകടം.
വീഴ്ചയില്‍ തലയ്ക്കു ഗുരുതരമായി പരിക്കേറ്റ അബിന്മോനെ ഉടനെ ആസ്റ്റര്‍മെഡ്സിറ്റിയില്‍ എത്തിച്ചെങ്കിലും ഇന്നലെ പുലര്‍ച്ചെ മരിച്ചു. മൃതദേഹം ഇന്ന് രാവിലെ എട്ടിന് കൊച്ചി സിറ്റി ട്രാഫിക് വെസ്റ്റ് എന്‍ഫോഴ്സ്മെന്റ് യൂണിറ്റില്‍ പൊതുദര്‍ശനത്തിനുവയ്ക്കും. തുടര്‍ന്ന് ഉച്ചയ്ക്ക് 12-ന് തത്തപ്പിള്ളി പൊതുശ്മശാനത്തില്‍ സംസ്കാരം. ഭാര്യ:പ്രീമ (നഴ്സ്, യുകെ). മക്കള്‍: അഭിനവ്, അഭിനന്ദ്(ഇരുവരും വിദ്യാര്‍ഥികള്‍).
ബൈക്കപകടത്തില്‍ പരിക്കേറ്റ പോലീസുകാരന് മരിച്ചു
10:32 PM Feb 06, 2023 | Deepika.com