പാലക്കാട് : കന്യാകുമാരി മുതൽ കാശ്മീർ വരെ രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയിൽ മുഴുവൻ സമയവും പങ്കെടുത്ത പാലക്കാട് ജില്ലയിൽ നിന്നുള്ള ഏക പ്രതിനിധിയായ ഫാത്തിമയ്ക്ക് യൂത്ത് കോണ്‍ഗ്രസ് പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നല്കി.
യോഗത്തിൽ ജില്ലാ പ്രസിഡന്റ് ടി.എച്ച്. ഫിറോസ് ബാബു ഷാളണിയിച്ച് സ്വീകരിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറി ഒ.കെ. ഫാറൂഖ്, ജസീർ മുണ്ടോട്ട്, ജില്ലാ സെക്രട്ടറിമാരായ കെ.വി. രാധാകൃഷ്ണൻ, ഇസ്മായിൽ തിരുമിറ്റക്കോട്, പി.സുധീഷ്, സനോജ് കപ്പൂർ, നഗരസഭ കൗണ്‍സിലർ ടി.കെ. ബഷീർ, കുഞ്ഞുമോൻ, ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ നസീർ അടിക്കൽ, കെ.ടി ഫവാസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്ത ഫാത്തിമയ്ക്ക് ആദരം
01:10 AM Feb 06, 2023 | Deepika.com