പ്രാ​യോ​ഗി​ക പ​രീ​ക്ഷ​യ്ക്കി​ട​ക്കു​ള്ള ക്ല​സ്റ്റ​ർ പ​രി​ശീ​ല​നം മാ​റ്റി​വയ്ക്ക​ണം: എ​എ​ച്ച്എ​സ്ടി​എ

01:10 AM Feb 06, 2023 | Deepika.com
പാ​ല​ക്കാ​ട് : ര​ണ്ടാം വ​ർ​ഷ പ്രാ​യോ​ഗി​ക പ​രീ​ക്ഷ​യ്ക്കി​ട​ക്കു​ള്ള സി​ഇ മോ​ണി​റ്റ​റിം​ഗി​നു​ള്ള ക്ല​സ്റ്റ​ർ പ​രി​ശീ​ല​നം മാ​റ്റി​വയ്ക്ക​ണ​മെ​ന്ന് എ​യ്ഡ​ഡ് ഹ​യ​ർ സെ​ക്ക​ന്‍റ​റി ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ക​ണ്‍​വെ​ൻ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.
ആ​ദ്യം ഈമാസം പ​ത്തി​നാ​യി​രു​ന്നു നി​ശ്ച​യി​ച്ചി​രു​ന്ന​ത്. പി​ന്നീ​ട് അ​ത് എ​ട്ടി​ലേ​ക്ക് മാ​റ്റി. പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ ന​ട​ത്താ​ൻ മ​റ്റു സ്കൂ​ളു​ക​ളി​ൽ പോ​കു​ന്ന അ​ധ്യാ​പ​ക​ർ പ​ത്താം തീ​യ​തി​യി​ലെ പ​രീ​ക്ഷ​ക​ൾ മാ​റ്റി​വച്ച​പ്പോ​ഴാ​ണ് ക്ല​സ്റ്റ​ർ മാ​റ്റി​യ​ത് അ​റി​യു​ന്ന​ത്. ഇ​നി വീ​ണ്ടും പ​രീ​ക്ഷ​ക​ൾ മാ​റ്റി​വയ്ക്കേ​ണ്ട അ​വ​സ്ഥ​യി​ലാ​ണ് അ​ധ്യാ​പ​ക​ർ എ​ന്നും അ​ടി​ക്ക​ടിയു​ള്ള പ​രീ​ക്ഷ മാ​റ്റി​വയ്ക്ക​ൽ കു​ട്ടി​ക​ളെ സ​മ്മ​ർ​ദ്ദ​ത്തി​ലാ​ക്കു​മെ​ന്നും ക​ണ്‍​വൻ​ഷ​ൻ ചൂ​ണ്ടി​ക്കാ​ട്ടി. എ​എ​ച്ച്എ​സ്ടി​എ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ഡോ.​സി.​എം. മാ​ത്യു ക​ല്ല​ടി​ക്കോ​ട് ക​ണ്‍​വൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​ജു ടി.​വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പി.​ആ​ർ. രാ​കേഷ്കു​മാ​ർ, തോ​മ​സ് ടി.​കു​രു​വി​ള, ഐ.​എം. സാ​ജി​ദ്, കെ.​എം. റ​ണ്‍​ധീ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.