അഗളി : കേരള സർക്കാരിന്റെ ജനദ്രോഹ ബജറ്റിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്റെ കോലം കത്തിച്ച് അട്ടപ്പാടി ബ്ലോക്ക് കോണ്ഗ്രസ് കമ്മിറ്റി പ്രതിഷേധിച്ചു.
വിലക്കയറ്റം ഉൾപ്പെടെ സർക്കാരിന്റെ കെടുകാര്യസ്ഥത മൂലം പ്രതിസന്ധിയിലായ ജനത്തെ വീണ്ടും ദ്രോഹിക്കുന്ന നടപടിയാണ് പിണറായിയുടെ ബജറ്റിലൂടെ സംസ്ഥാനത്ത് ഉണ്ടായിരിക്കുന്നതെന്ന് യോഗം കുറ്റപ്പെടുത്തി.
സംസ്ഥാനത്തെ ജനങ്ങൾ നാടുവിടേണ്ട അവസ്ഥയിലാണ്. അട്ടപ്പാടി ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് കെ.പി. സാബു നേതൃത്വം നല്കി.
നേതാക്കളായ പി.സി. ബേബി, ഷിബു സിറിയക്ക്, എൻ.കെ. രഘുത്തമൻ, കെ.ജെ. മാത്യു, കനകരാജ്, എം.സെന്തിൽ കുമാർ, എം.സി. ഗാന്ധി, കെ.എൻ. സുകുമാരൻ, കെ.തങ്കമണി, സുനിൽ ജി.പുത്തൂർ, സന്തോഷ് കുമാർ, സെൽവൻ നരസിമുക്ക്,രാധാകൃഷ്ണൻ പാലൂർ തുടങ്ങിയവർ പ്രസംഗിച്ചു.
മുഖ്യമന്ത്രിയുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു
01:10 AM Feb 06, 2023 | Deepika.com