ആസ്റ്റര്‍ മിംസ് ‘ജീവനം 2023' പദ്ധതി കാസര്‍ഗോട്ടും
12:09 AM Feb 06, 2023 | Deepika.com
കാസര്‍ഗോഡ്: പാവപ്പെട്ടവര്‍ക്ക് സൗജന്യ കിഡ്നി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയും മറ്റു ക്ഷേമ പദ്ധതികളുമായി ആസ്റ്റര്‍ മിംസിന്റെ 'ജീവനം 2023' പദ്ധതി കാസര്‍ഗോഡ് ജില്ലയില്‍ ലഭ്യമാക്കുന്നു. ആയിരം കിഡ്നി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയതിനോടനുബന്ധിച്ചാണ് പ്രഖ്യാപനം. രാജ്മോഹന്‍ ഉണ്ണിത്താന് എംപി ഉദ്ഘാടനം ചെയ്തു. ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് കേരള -തമിഴ്നാട് റീജിയണല്‍ ഡയറക്ടര്‍ ഫര്ഹാന് യാസിന്, ആസ്റ്റര്‍ മിംസ് കോഴിക്കോട് സിഇഒ ലുക്മാന് പൊന്മാടത്ത്, ഡെപ്യുട്ടി സിഎംഎസ് ഡോ.നൗഫല്‍ ബഷീര്‍, നെഫ്രോളജി വിഭാഗം തലവന്‍ ഡോ. സജിത്ത് നാരായണന്, ട്രാന്‍സ്പ്ലാന്റ് കോ-ഓര്‍ഡിനേറ്റര്‍ ആന്‍ഫി എന്നിവര്‍ സംബന്ധിച്ചു.