ചെറുപുഴ: ജോസ്ഗിരി സെന്റ് ജോസഫ് ദേവാലയത്തിൽ തിരുനാളിന് തുടക്കമായി. തലശേരി അതിരൂപത വികാരി ജനറാൾ മോൺ. സെബാസ്റ്റ്യൻ പാലാക്കുഴി കൊടിയേറ്റി. എട്ട് വരെ ദിവസ വും വൈകുന്നേരം നാലിന് ആഘോഷമായ തിരുനാൾ കുർബാന, വചനസന്ദേശം, നൊവേന എന്നിവ നടക്കും. ഒൻപതിന് രാവിലെ 10ന് കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം.
പുതുക്കിപ്പണിത ടൗൺ ഗ്രോട്ടോയുടെ വെഞ്ചിരിപ്പ് തലശേരി ആര്‍ച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി നിർവഹിക്കും. വൈകുന്നേരം അഞ്ചിന് തിരുക്കർമങ്ങൾക്ക് ഫാ. ആൻഡ്രൂസ് തെക്കേൽ കാർമികത്വം വഹിക്കും.
11ന് വൈകുന്നേരം അഞ്ചിന് വിശുദ്ധ കുർബാനയ്ക്ക് തലശേരി അതിരൂപത ചാൻസലർ ഫാ. ജോസഫ് മുട്ടത്തുകുന്നേൽ കാർമികത്വം വഹിക്കും. തുടർന്ന് വിശ്വാസ പ്രഘോഷണ റാലി, സ്നേഹവിരുന്ന്, ആകാശവിസ്മയം.
സമാപന ദിവസമായ 12ന് രാവിലെ 10ന് ആഘോഷമായ വിശുദ്ധ കുർബാനയ്ക്ക് ആർച്ച് ബിഷപ് എമരിറ്റസ് മാർ ജോർജ് ഞറളക്കാട്ട് കാർമികത്വം വഹിക്കും.
രാത്രി ഏഴിന് ട്രിവാൻഡ്രം ബ്രദേഴ്സ് അവതരിപ്പിക്കുന്ന സ്റ്റേജ് ഷോയും ഉണ്ടായിരിക്കും.
ജോസ്ഗിരി സെന്റ് ജോസഫ് ദേവാലയ തിരുനാൾ തുടങ്ങി
12:05 AM Feb 06, 2023 | Deepika.com