കൂത്തുപറമ്പ്: കതിരൂർ ചുണ്ടങ്ങാപ്പൊയിൽ കടമ്പിൽ ക്ഷേത്രോത്സവത്തിന്റെ ഭാഗമായി ഘോഷയാത്രക്കിടെ റോഡിൽ പടക്കം പൊട്ടിക്കവെ ദിശമാറി പൊട്ടിത്തെറിച്ച് കുട്ടികളടക്കം എട്ട് പേർക്ക് പരിക്കേറ്റു. ചുണ്ടങ്ങാപ്പൊയിൽ ഉദയാ നിവാസിൽ കെ.സാന്ദ്ര (17), വണ്ണാത്തിക്കടവിൽ ഹൃതു നന്ദ എസ്.രാജീവ് (17) എന്നിവരെ തലശ്ശേരി ഇന്ദിരാ ഗാന്ധി സഹകരണാശുപത്രിയിൽ പ്രവേശിപ്പിച്ചു.
മറ്റുള്ളവരെ തലശേരി സഹകരണാശുപത്രിയിലും പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി പതിനൊന്നോടെയായിരുന്നു സംഭവം. നൂറ് കണക്കിന് ആളുകൾ കൂടി നിന്നവരുടെ ഇടയിൽ നിന്നാണ് പടക്കം പൊട്ടിയത്.
സംഭവത്തിൽ ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾക്കെതിരെ കേസെടുത്തതായി കതിരൂർ പോലീസ് അറിയിച്ചു.
ഉത്സവത്തിനിടെ പടക്കം ദിശമാറി പൊട്ടി; ഏഴുപേർക്ക് പരിക്ക്
12:05 AM Feb 06, 2023 | Deepika.com