കണ്ണൂർ: ഐഎൻടിയുസി മുൻ ജില്ലാ പ്രസിഡന്റായിരുന്ന പി.പുരുഷോത്തമൻ ഒമ്പതാം ചരമവാർഷിക ദിനത്തിൽ പയ്യാമ്പലം സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് ഡോ.ജോസ് ജോർജ് പ്ലാത്തോട്ടം അനുസ്മരണയോഗം ഉദ്ഘാടനം ചെയ്തു.
ജില്ലാ ജനറൽ സെക്രട്ടറി കെ.വി.പവിത്രൻ അധ്യക്ഷത വഹിച്ചു. ഐഎൻടിയുസി സംസ്ഥാന വൈസ് പ്രസിഡന്റുമാരായ കെ.സി. കരുണാകരൻ, വി.വി.ശശീന്ദ്രൻ ജില്ലാ വൈസ് പ്രസിഡന്റ് ടി. ശങ്കരൻ, സംസ്ഥാന നിർവാഹക സമിതി അംഗങ്ങളായ എ.എൻ. രാജേഷ്, കുട്ടിനേഴത്ത് വിജയൻ, സി.ടി.ഗിരിജ, ജില്ലാ ജനറൽ സെക്രട്ടറി എ.ടി.നിശാത്ത്,എം.കെ. രവീന്ദ്രൻ, എം. പ്രഭാകരൻ,എം.വി. പ്രേമരാജൻ, കണ്ണൂർ നിയോജക മണ്ഡലം പ്രസിഡന്റ് പ്രേംജിത്ത് പൂച്ചാലി, പി.പവിത്രൻ എന്നിവർ പ്രസംഗിച്ചു. ഐഎൻടിയുസി പ്രവർത്തകരും പുരുഷോത്തമന്റെ കുടുംബാംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.
പുഷ്പാർച്ചനയും അനുസ്മരണവും
12:03 AM Feb 06, 2023 | Deepika.com