വ്യാപാരി വ്യവസായി സമിതി ഇരിട്ടി ഏരിയാ സമ്മേളനം
12:03 AM Feb 06, 2023 | Deepika.com
ഇരിട്ടി: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ഇരിട്ടി ഏരിയാ സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം ഹമീദ് ഹാജി ഉദ്ഘാടനം ചെയ്തു. പ്രകടനത്തോടെയാണ് ഏരിയ സമ്മേളനം ആരംഭിച്ചത്. തുടർന്ന് സമ്മേളന നഗരിയായ സി. കരുണാകരൻ നഗറിൽ വ്യാപാരി വ്യവസായി സമിതി ഇരിട്ടി ഏരിയ പ്രസിഡന്റ് പി. പ്രഭാകരൻ പതാക ഉയർത്തി. തുടർന്ന് നടന്ന പ്രതിനിധി സമ്മേളനത്തിൽ പി. പ്രഭാകരൻ അധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി സമിതി ഇരിട്ടി ഏരിയ സെക്രട്ടറി ഒ. വിജേഷ്, നഗരസഭ ചെയർപേഴ്സൺ കെ. ശ്രീലത, പായം പഞ്ചായത്ത് പ്രസിഡന്റ് പി. രജനി, കൗൺസിലർ കെ. നന്ദനൻ, പി. വിജയൻ, കെ.കെ. സഹദേവൻ, ടി. ജോസഫ് എം. സുമേഷ്, അബ്ദുൽ ലത്തീഫ് പൊയിലിയൻ, ഗ്രേസ്മോൾ തുടങ്ങിയവർ പ്രസംഗിച്ചു. സമ്മേളനത്തോടനുബന്ധിച്ച് വിവിധ മേഖലയിൽ കഴിവ് തെളിയിച്ച ഉൻമേഷ് പായം, കെ.വി. മായാൻ, ബിനീഷ് ജോസഫ്, കെ.ടി. അബ്ദുള്ള, അലൻ ബാബു എന്നിവരെ അനുമോദിച്ചു.