തൃക്കരിപ്പൂര്‍: മാടക്കാല്‍ ദ്വീപിന് സമീപം കായലിന് ആഴം കുറഞ്ഞ ഭാഗത്ത് 15 വര്‍ഷം മുമ്പ് നട്ടുവളര്‍ത്തിയ കണ്ടല്‍ച്ചെടികള്‍ കൊണ്ട് രൂപപ്പെട്ട കൃത്രിമ തുരുത്ത് കവ്വായി കായലിലൂടെ യാത്ര നടത്തുന്ന വിനോദസഞ്ചാരികളുടെ പുതിയ ആകര്‍ഷണമാകുന്നു.
കണ്ടല്‍ച്ചെടികളുടെ പ്രത്യേക ആകൃതി മൂലം "ഉണ്ടക്കണ്ടല് തുരുത്ത്' എന്നാണ് നാട്ടുകാര്‍ ഇതിന് പേരിട്ടിരിക്കുന്നത്.
കുരിപ്പുമാടിനും മാടക്കാല്‍ ബണ്ടിനുമിടയിലായാണ് നൂറോളം കണ്ടല്‍ച്ചെടികള്‍ കാഴ്ചയുടെ സൗന്ദര്യമൊരുക്കുന്നത്. 15 വര്‍ഷം കൊണ്ട് ഇവ ഏതാണ്ട് ആറു മീറ്ററോളം ഉയരമെത്തിയിട്ടുണ്ട്. പാര്‍ക്കുകളിലും മറ്റും ചെടികള്‍ ഗോളാകൃതിയില്‍ മുറിച്ചൊതുക്കി വച്ചിരിക്കുന്നതുപോലെയുള്ള ആകൃതിയാണ് ഇവയ്ക്ക് സ്വാഭാവികമായി ഉള്ളത്.
കായലിലൂടെ ഫൈബര്‍, കയാക്കിംഗ് ബോട്ടുകളില്‍ യാത്രചെയ്യുന്നതിനുള്ള സൗകര്യം രാവിലെ ആറര മുതല്‍ സന്ധ്യയാകുന്നതുവരെയും ലഭ്യമാണ്. സ്ത്രീകളും കുട്ടികളുമടക്കമുള്ള സഞ്ചാരികള്‍ക്ക് മാടക്കാല്‍ ദ്വീപും ബണ്ടും കണ്ടല്‍ തുരുത്തുമെല്ലാം മികച്ച ആകര്‍ഷണങ്ങളാകുന്നു. തുരുത്തിനെ ചുറ്റി സഞ്ചരിച്ചാണ് ബോട്ടുകള്‍ മാടക്കാലിലേക്ക് നീങ്ങുന്നത്.
കവ്വായിക്കായലിലെ പുതിയ ആകര്‍ഷണമായി ഉണ്ടക്കണ്ടല് തുരുത്ത്
12:03 AM Feb 06, 2023 | Deepika.com