ബ​ജ​റ്റ് സ​ർ​ക്കാ​രി​ന്‍റെ പു​തു​വ​ത്സ​ര സ​മ്മാ​ന​മോ: ജോ​ണി നെ​ല്ലൂ​ർ

11:52 PM Feb 05, 2023 | Deepika.com
മൂ​വാ​റ്റു​പു​ഴ: ര​ണ്ടാം ഊ​ഴം ന​ല്‍​കി​യ ജ​ന​ങ്ങ​ള്‍​ക്ക് പി​ണ​റാ​യി സ​ർ​ക്കാ​ർ ന​ല്‍​കി​യ പു​തു​വ​ത്സ​ര സ​മ്മാ​ന​മാ​ണോ ബ​ജ​റ്റി​ലൂ​ടെ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​തെ​ന്ന് യു​ഡി​എ​ഫ് സെ​ക്ര​ട്ട​റി മു​ന്‍ എം​എ​ല്‍​എ ജോ​ണി നെ​ല്ലൂ​ര്‍. യു​ഡി​എ​ഫ് നി​യോ​ജ​ക മ​ണ്ഡ​ലം യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പു​തി​യ നി​കു​തി ചു​മ​ത്തു​ന്ന​തി​ന് മാ​ര്‍​ഗ​ങ്ങ​ള്‍ ക​ണ്ടെ​ത്തു​ന്ന കാ​ര്യ​ത്തി​ല്‍ അ​സാ​മാ​ന്യ ക​ഴി​വു തെ​ളി​യി​ച്ച ധ​ന​മ​ന്ത്രി ബാ​ല​ഗോ​പാ​ല​ന് അ​വാ​ര്‍​ഡു ന​ല്‍​കേ​ണ്ട​താ​ണെ​ന്നും ജോ​ണി നെ​ല്ലൂ​ര്‍ പ​രി​ഹ​സി​ച്ചു.
പെ​ട്രോ​ള്‍-​ഡീ​സ​ല്‍ വി​ല്‍​പ്പ​ന​യ്‌​ക്ക് 30 ശ​ത​മാ​നം നി​കു​തി​ക്ക് പു​റ​മെ ര​ണ്ട് രൂ​പ കൂ​ടി സെ​സ് ചു​മ​ത്തു​ന്ന​തും ഭൂ​മി​യു​ടെ ഫെ​യ​ര്‍ വാ​ല്യു 20 ശ​ത​മാ​നം വ​ര്‍​ധി​പ്പി​ക്കു​ന്ന​തും ജ​ന​ങ്ങ​ളെ കു​ത്തു​പാ​ള​യെ​ടു​പ്പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. ചെ​യ​ര്‍​മാ​ന്‍ കെ.​എം.​സ​ലിം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ന്‍ എം​പി ഫ്രാ​ന്‍​സി​സ് ജോ​ര്‍​ജ്, കെ.​എം. അ​ബ്ദു​ള്‍ മ​ജീ​ദ്, ജോ​സ് പെ​രു​മ്പി​ള്ളി​ക്കു​ന്നേ​ല്‍, കെ.​പി. ജോ​യി, പി.​എ. ബ​ഷീ​ര്‍, ബേ​ബി വ​ട്ട​ക്കു​ന്നേ​ല്‍, എം.​പി. റോ​യി, റെ​ജി ജോ​ര്‍​ജ്, ഷൈ​സ​ണ്‍ മാ​ങ്ങ​ഴ, ടോ​മി പാ​ല​മ​ല, പാ​യി​പ്ര കൃ​ഷ്ണ​ന്‍, മു​ഹ​മ്മ​ദ് പ​ന​യ്‌​ക്ക​ല്‍, മാ​ത്യൂ​സ് വ​ര്‍​ക്കി, എം.​എ​സ്. സു​രേ​ന്ദ്ര​ന്‍, ബേ​ബി ജോ​ണ്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.