പിറവം: മണീട് സെന്റ് കുര്യാക്കോസ് യാക്കോബായ സിറിയൻ കത്തിഡ്രലിൽ പ്രധാന പെരുന്നാളിനും പരിശുദ്ധ ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവായുടെ ഓർമ പെരുന്നാളിനും മഞ്ഞിനിക്കര തീർഥയാത്രക്കും വികാരി ഫാ. ജേക്കബ് കാട്ടുപാടത്ത് കൊടിയേറ്റി. ഫാ. ജോൺ പേട്ടയിൽ, ഫാ. ഏലിയാസ് കാപ്പുകുഴിയിൽ, ഫാ. കുര്യാക്കോസ് കാട്ടുപാടത്ത് എന്നിവർ സംബന്ധിച്ചു.
ഇന്ന് രാവിലെ 7.30ന് കുർബാന, വൈകിട്ട് ഏഴിന് പ്രദക്ഷിണം നാളെ രാവിലെ 8.30 ന് ഏഴിന്മേൽ കുർബാന, 11ന് നേർച്ചസദ്യ, ഉച്ചകഴിഞ്ഞ് ഒന്നിന് വിവിധ പ്രദേശങ്ങളിൽനിന്ന് വരുന്ന തീർഥയാത്രകൾക്കു സ്വീകരണം. തുടർന്ന് കബറിങ്കൽ ധൂപ പ്രാർഥന നടത്തി മാത്യൂസ് മാർ ഈവാനിയോസ് മെത്രാപ്പോലീത്ത തീർഥർഥയാത്ര പതാക ആശീർവദിച്ചു കൈമാറും.
ശേഷം പ്രദക്ഷിണത്തോടൊപ്പം തീർഥയാത്ര പുറപ്പെട്ട് ആനമുന്തി കുരിശിങ്കൽ എത്തി ധൂപ പ്രാർഥന നടത്തി തീർഥയാത്ര തുടരും.
മണീട് സെന്റ് കുര്യാക്കോസ് പള്ളിയിൽ പെരുന്നാൾ
11:52 PM Feb 05, 2023 | Deepika.com