പെൻഷനേഴ്സ് അസോ. സത്യഗ്രഹ സമരം
11:52 PM Feb 05, 2023 | Deepika.com
മൂവാറ്റുപുഴ: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന വ്യാപകമായി നടത്തുന്ന പഞ്ചദിന സത്യഗ്രഹ സമരത്തിന്റെ മൂന്നാം ദിവസം മൂവാറ്റുപുഴ ജില്ലാ ട്രഷറി ഓഫീസിന് മുന്നിൽ സമരം നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് ടി.ജെ. ജോണ് ഉദ്ഘാടനം ചെയ്തു. പെൻഷൻകാരുടെ തടഞ്ഞുവച്ച ക്ഷാമശ്വാസ പെൻഷൻ കുടിശിക വിതരണം ചെയ്യുക, മെഡിസെപ്പ് ഒപി ഓപ്ഷൻ അനുവദിക്കുക, 11 ശതമാനം ഡിഎ അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. നിയോജക മണ്ഡലം ഭാരവാഹികളായ ഡൊമനിക് തോമസ്, ഒ.എ. തങ്കച്ചൻ, കെ.എം. റെജീന, ഷബീബ് എവറസ്റ്റ്, ഓമന മോഹനൻ, ലസിത മോഹൻ, ഗിരിജാദേവി, ബി. ഉമ്മർ, എ.എൻ. ശശിധരൻ, ബേബി ജോർജ് എന്നിവർ പ്രസംഗിച്ചു.