സംഘര്‍ഷ സാഹചര്യം അയയുന്നില്ല; ലോ കോളജില്‍ ഇന്നു മുതല്‍ ഓണ്‍ലൈന്‍ ക്ലാസ്
11:52 PM Feb 05, 2023 | Deepika.com
കൊച്ചി: എസ്എഫ്ഐ, കെഎസ് യു സംഘര്‍ഷ സാഹചര്യത്തെ തുടര്‍ന്ന് അടച്ചിട്ട എറണാകുളം ലോ കോളജില്‍ ഇന്നു മുതല്‍ ക്ലാസുകള്‍ ഓണ്‍ലൈന്‍ ആക്കി. കോളജ് അടച്ചിട്ട 14 വരെ ഓണ്‍ലൈനിലായിരിക്കും ക്ലാസുകള്‍ നടക്കുകയെന്ന് പ്രിന്‍സിപ്പളിന്റെ സന്ദേശം കുട്ടികള്‍ക്ക് ഇന്നലെ ലഭിച്ചു. സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനാലാണ് ഓണ്‍ലൈന്‍ വഴി ക്ലാസുകള്‍ പുനരാരംഭിക്കാന്‍ കോളജ് അധികൃതര്‍ തീരുമാനിച്ചത്. കഴിഞ്ഞ ദിവസം എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഹോസ്റ്റല്‍ മുറിയില്‍ അതിക്രമിച്ചു കയറി കെഎസ്യു പ്രവര്‍ത്തകരെ മര്‍ദ്ദിച്ചതിനെ തുടര്‍ന്നാണ് കോളജില്‍ സംഘര്‍ഷാവസ്ഥ ഉണ്ടായത്. കോളജ് യൂണിന് ഓഫീസ് എസ്എഫ്ഐ കൈയേറി പാര്‍ട്ടി പ്രവര്‍ത്തനം നടത്തുന്നുവെന്നാരോപിച്ച് കെഎസ്യു ചോദ്യം ചെയ്തതിനോടുള്ള വൈരാഗ്യമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. തുടര്‍ന്ന് ഒരാഴ്ചത്തേക്ക് കോളജ് അടച്ചിടാന്‍ പ്രിന്‍സിപ്പല്‍ തീരുമാനമെടുക്കുകയായിരുന്നു.