കളമശേരി: കളമശേരി വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് സംഭവവുമായി ബന്ധപ്പെട്ട് ഹൈബി ഈഡന് എംപി മന്ത്രി പി.രാജീവിന് പരാതി നല്കി. വര്‍ഷങ്ങളായി ഉദ്യോഗസ്ഥരുടെ അഴിഞ്ഞാട്ടവും കെടുകാര്യസ്ഥതയും മെഡിക്കല്‍ കോളജിന്റെ പ്രവര്‍ത്തനങ്ങളെ സാരമായി പരിക്കേല്‍പ്പിച്ചു വരികയാണ്.
ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച മെഡിക്കല്‍ കോളജുകളില്‍ ഒന്നാകേണ്ട മെഡിക്കല്‍ കോളജിന്റെ വളര്‍ച്ച പടവലങ്ങപോലെ താഴോട്ട് പോകുന്നതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് താങ്കള്‍ക്ക് ഒഴിഞ്ഞു മാറാനാവില്ല. താങ്കള്‍ കളമശേരിയുടെ എംഎല്‍എ കൂടിയാണ്. നിരന്തരമായി ഇത്തരം വിഷയങ്ങള്‍ താങ്കള്‍ കാണാതെ പോയാല്‍, താങ്കളുടെ കൂടി അറിവോടെയാണ് ഇതെല്ലം നടക്കുന്നതെന്ന് ജനങ്ങള്‍ ചിന്തിച്ചാല്‍ അവരെ തെറ്റു പറയാനാകില്ല.
കുറ്റക്കാരായ മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി സ്വീകരിക്കണമെന്നും എംപി ഫേസ്ബുക്ക് പേജിൽ വ്യക്തമാക്കി.
മന്ത്രി പി. രാജീവിന് എംപിയുടെ പരാതി
11:49 PM Feb 05, 2023 | Deepika.com