പെരുമ്പാവൂര്‍: ഉത്സവ എഴുന്നള്ളിപ്പിന് കൊണ്ടുവന്ന ആന ഇടഞ്ഞു. ഇടവൂര്‍ ശ്രീ ശങ്കരനാരായണ ക്ഷേത്രത്തില്‍ എഴുന്നള്ളിപ്പിനു കൊണ്ടുവന്ന കൊളക്കാടന്‍ ഗണപതി എന്ന ആനയാണ് ഇടഞ്ഞത്. ആനപ്പുറത്തിരുന്ന പാപ്പാന് ജിത്തുവിന് താഴെ വീണ് കാലിന് പരിക്കേറ്റു. ഇദ്ദേഹത്തെ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 11നായിരുന്നു സംഭവം.
ഇന്നലെ വൈകിട്ടുള്ള എഴുന്നള്ളിപ്പിന് കൊണ്ടുവന്ന ആനയെ ക്ഷേത്രവളപ്പിലേക്ക് പ്രവേശിപ്പിക്കുന്നതിനിടെ ഇടയുകയായിരുന്നു. ഈ സമയം ക്ഷേത്രത്തില്‍ പ്രത്യേക പരിപാടികളൊന്നും ഇല്ലാതിരുന്നതിനാൽ ആളുകൾ കുറവായിരുന്നു. ആനയെ ക്ഷേത്രത്തിനടുത്ത പറന്പിൽ തന്നെ പാപ്പാന്മാരുടെ നേതൃത്വത്തിൽ ഒരു മണിക്കൂറിനുള്ളിൽ തന്നെ തളച്ചു. സംഭവ സ്ഥലത്തുണ്ടായിരുന്ന ആളുകളെ ക്ഷേത്രജീവനക്കാർ സുരക്ഷിത സഥലത്തേക്ക് മാറ്റി.
ആന ഇടഞ്ഞു; പാപ്പാന് പരിക്ക്
11:49 PM Feb 05, 2023 | Deepika.com