കൊച്ചി: തെരഞ്ഞെടുപ്പുകളിലെ ജയപരാജയങ്ങള്‍ അതത് സമയത്തെ രാഷ്ട്രീയ സാഹചര്യത്തിന് അനുസരിച്ചാണെന്നും, വോട്ടു മാത്രം ലക്ഷ്യമിട്ട് മാലിന്യസംസ്കരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ കാണരുതെന്നും മന്ത്രി പി. രാജീവ്. ശുദ്ധവായുവും ജലവും ഉറപ്പാക്കലാണ് തദ്ദേശ സ്ഥാപന ഭരണസമിതികളുടെ പ്രാഥമികമായ ഉത്തരവാദിത്തം. കേരളം വികസിത രാജ്യങ്ങള്‍ക്കൊപ്പം വിവിധ രംഗങ്ങളില്‍ കൈവരിച്ചിരിക്കുന്ന മുന്നേറ്റം മാലിന്യസംസ്കരണ രംഗത്തും ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു. മാലിന്യസംസ്കരണവുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ സംഘടിപ്പിച്ച ഗ്ലോബല്‍ എക്സ്പോയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന സര്‍ക്കാരിന്റെ വ്യവസായ നയത്തില്‍ പ്രഖ്യാപിച്ചിട്ടുള്ള എല്ലാ ആനുകൂല്യങ്ങളും മാലിന്യ സംസ്കരണ മേഖലയിലെ സംരംഭങ്ങള്‍ക്കും ബാധകമാണ്. ഈ സംരംഭങ്ങള്‍ വ്യവസായമാണെന്ന കാഴ്ചപ്പാടിന് അനുസൃതമായ സമീപനം തദ്ദേശസ്ഥാപനങ്ങള്‍ സ്വീകരിക്കണമെന്നും മന്ത്രി പറഞ്ഞു. മന്ത്രി എം.ബി. രാജേഷ് അധ്യക്ഷത വഹിച്ചു.
വോട്ടു ലക്ഷ്യമിട്ട് മാലിന്യ സംസ്കരണ പ്രശ്നങ്ങളെ കാണരുത്: മന്ത്രി രാജീവ്
11:49 PM Feb 05, 2023 | Deepika.com