കുടമാളൂര്‍: തിരുനാള്‍ ആഘോഷങ്ങളിലൂടെ വിശ്വാസത്തില്‍ ആഴപ്പെട്ട് ജീവിത പ്രതിസന്ധികളെ തരണം ചെയ്യാന്‍ കരുത്താര്‍ജിക്കണമെന്ന് കോതമംഗലം രൂപതാ ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍.
കുടമാളൂര്‍ സെന്റ് മേരീസ് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ തീര്‍ഥാടന കേന്ദ്രത്തിലെ പ്രധാന തിരുനാള്‍ ദിനത്തില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ചു സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. ഇന്നലെ രാവിലെ ആര്‍ച്ച് പ്രീസ്റ്റ് റവ. ഡോ. മാണി പുതിയിടം വിശുദ്ധ കുര്‍ബാനയര്‍പ്പിച്ചു. തുടര്‍ന്നു കാഴ്ചവയ്പ് പ്രദക്ഷിണം നടന്നു.
നൂറു കണക്കിന് ശിശുകളുമായി മാതാപിതാക്കള്‍ പ്രദക്ഷിണത്തില്‍ പങ്കെടുത്തു. ശിശുക്കള്‍ക്കായി പ്രത്യേക പ്രാര്‍ഥനയും നടത്തി.
പൂര്‍വിക സ്മരണ ദിനമായി ആചരിക്കുന്ന ഇന്നു രാവിലെ 5.15നും, ഏഴിനും 11നും വിശുദ്ധ കുര്‍ബാനയുണ്ടായിരിക്കും. വൈകുന്നേരം അഞ്ചിനു വിശുദ്ധ കുര്‍ബാന, സെമിത്തേരി സന്ദര്‍ശനം തുടര്‍ന്ന് സംഘടനാ വാര്‍ഡ് അടിസ്ഥാനത്തിൽ സായാഹ്നസംഗമവും നടക്കും.
തിരുനാളിന് ആര്‍ച്ച് പ്രീസ്റ്റ് റവ. ഡോ. മാണി പുതിയിടം, അസിസ്റ്റന്റ് വികാരിമാരായ ഫാ. അലോഷ്യസ് വല്ലാത്തറ, ഫാ. ജോസിന് കൊച്ചുപറമ്പില്‍, ഫാ. ജോയല്‍ പുന്നശേരി എന്നിവര്‍ നേതൃത്വം നല്‍കും.
തിരുനാള്‍ ആഘോഷങ്ങള്‍ വിശ്വാസത്തിന്റെ പ്രകാശനമാകണം: മാര്‍ മഠത്തിക്കണ്ടത്തില്‍
11:45 PM Feb 05, 2023 | Deepika.com