വെള്ളറട: കാളിമലക്ഷേത്ര ട്രസ്റ്റിന്റെയും കന്യാകുമാരി സേവാഭാരതിയുടേയും നേതൃത്വത്തില്‍ രോഗനിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു. പത്തുകാണി ഒരുനൂറാംവയല് കാണിസെറ്റില്‍മെന്റില്‍ നേത്ര, ദന്ത, സിദ്ധ ഉള്‍പ്പെടെ ജനറല്‍ മെഡിസിനും ഉണ്ടായിരുന്നു. ഇതുകൂടാതെ ലാബ് ടെസ്റ്റിംഗ് സൗകര്യവും ഒരുക്കിയിരുന്നു. ക്യാമ്പില്‍ പങ്കെടുത്തവര്‍ക്കു കണ്ണടയും മരുന്നും വിതരണം ചെയ്തു. വിദഗ്ദ്ധ ചികിത്സ ആവശ്യമുള്ളവര്‍ക്കു പങ്കെടുത്ത വിവിധ ആശുപത്രികളില്‍ സൗകര്യമൊരുക്കുകയും ചെയ്തു.
വിവേക് മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, രാജാസ് ദന്തല്‍ കോളജ്, ഡോ. അഗര്‍വാള്‍സ് നേത്ര ആശുപത്രി തുടങ്ങിയ ആശുപത്രികള്‍ ക്യാമ്പില്‍ പങ്കെടുത്ത് രോഗനിര്‍ണയം നടത്തി. കാളിമല ക്ഷേത്രം പ്രസിഡന്റ് രാജേന്ദ്രന്, ജോയിന്റ് സെക്രട്ടറി മോഹനന്, ട്രഷറര്‍ രാജ്കുമാർ, ഭാരവാഹികളായ അഡ്വ. സുജിത്, എ.വി. സുഭിലാല്‍, വിനോദ് ചന്ദ്രന് എന്നിവര്‍ നേതൃത്വം നല്കി.
രോഗനിര്‍ണയ ക്യാമ്പ്
11:32 PM Feb 05, 2023 | Deepika.com