കാൻസർ ബോധവത്കരണ ക ്യാന്പും സെമിനാറും

11:31 PM Feb 05, 2023 | Deepika.com
പാ​റ​ശാ​ല: ​ലോ​ക കാ​ൻ​സ​ർ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ​കാ​ൻ​സ​ർ ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​റും മെ​ഡി​ക്ക​ല്‍ ക്യാ​മ്പും മ​ഞ്ച​വി​ളാ​കം ആ​യു​ര്‍​വേ​ദ ഡി​സ്പെ​ന്‍​സ​റി​യി​ല്‍ കൊ​ല്ല​യി​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ന്‍.​എ​സ്. ന​വ​നീ​ത് കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.
വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ്. സ​ന്ധ്യ, സി​ഡി​എ​സ് ചെ​യ​ര്‍​പേ​ഴ്സ​ണ്‍ സു​ശീ​ല, മ​ഞ്ച​വി​ളാ​കം പ​ട്ടി​ക​ജാ​തി സ​ഹ​ക​ര​ണ സം​ഘം പ്ര​സി​ഡ​ന്‍റ് കെ. ​അം​ബി​ക,ഡോ. ​ആ​ന​ന്ദ്, മു​ന്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ. ​രാ​ജു, സി​ഡി​എ​സ് ല​ത തു​ട​ങ്ങി​യ​വ​ര്‍ ക്യാന്പിലും സെമി നാറിലും പ​ങ്കെ​ടു​ത്തു.

പാ​ലോ​ട് മേ​ള ഉദ്ഘാടനം നാ​ളെ

പാ​ലോ​ട്: അ​റു​പ​താ​മ​ത് പാ​ലോ​ട് മേ​ള നാ​ളെ മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്യും. 16 ​വ​രെ ന​ട​ക്കു​ന്ന മേ​ള​യി​ൽ ജൈ​വ കാ​ർ​ഷി​ക ഉ​ത്പ​ന്ന പ്ര​ദ​ർ​ശ​ന​ വി​പ​ണ​നം, ക​ർ​ഷ​ക​രു​ടെ കൃ​ഷി​മാ​തൃ​ക​ക​ൾ പ​ങ്കു​വ​യ്ക്ക​ൽ, മി​ക​ച്ച ക്ഷീ​രക​ർ​ഷ​ക, ക​ർ​ഷ​ക​ൻ, കൂ​ടു​ത​ൽ പാ​ല​ള​ന്ന ക​ർ​ഷ​ക​ൻ എ​ന്നി​വ​ർ​ക്കു​ള്ള പു​ര​സ്കാ​രം സ​മ​ർ​പ്പ​ണം എന്നി വയുണ്ടാകും. മ​ന്ത്രി ജി.​ആ​ർ.​അ​നിൽ ക​ർ​ഷ​ക അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്യു​ം. മേ​ള​യോ​ട​നു​ബ​ന്ധി​ച്ച് കാ​ൻ​സ​ർ പ​രി​ശോ​ധ​നാ ക്യാ​മ്പ് ന​ട​ക്കും. 60 നി​ർ​ധ​ന രോ​ഗി​ക​ൾ​ക്ക് ചി​കി​ത്സാ​സ​ഹാ​യം വി​ത​ര​ണം ചെ​യ്യും.
നൂ​റ്റ​ൻ​പ​തോ​ളം സ്റ്റാ​ളു​ക​ൾ, മോ​ട്ടോ​ർ എ​ക്സ്പോ, അ​മ്യൂ​സ്മെ​ന്‍റ് പാ​ർ​ക്ക് എ​ന്നി​വ​യും മേ​ള​യി​ലു​ണ്ടാ​കും. ജി.​എ​സ്.​പ ്ര​ദീ​പ് അ​വ​ത​രി​പ്പി​ക്കു​ന്ന മെ​ഗാ ക്വി​സും സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്. സ​മാ​പ​ന സ​മ്മേ​ള​നം മ​ന്ത്രി ആന്‍റ​ണി രാ​ജു ഉ​ദ്ഘാ​ട​നം ചെ​യ്യും.