സ്കൂ​ട്ട​റി​ന് പിന്നിൽ കാ​റി​ടി​ച്ച് വ​യോ​ധി​ക​ൻ മ​രി​ച്ചു

11:22 PM Feb 05, 2023 | Deepika.com
മം​ഗ​ല​പു​രം: സ്കൂ​ട്ട​റി​ന് പി​ന്നി​ൽ കാ​റി​ടി​ച്ച് തോ​റ്റം​പാ​ട്ടു​കാ​ര​ൻ മ​രി​ച്ചു. തോ​ന്ന​യ്ക്ക​ൽ ദേ​ശീ​യ​പാ​ത​യി​ൽ ചെ​മ്പ​ക​മം​ഗ​ല​ത്തി​ന​ടു​ത്ത് കാ​രി​ക്കു​ഴി ന​വ​ധാ​ര ജം​ഗ്ഷ​നി​ൽ ഇ​ന്ന​ലെ രാ​വി​ലെ പ​തി​നൊ​ന്നി​നു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഊ​രു​പൊ​യ്ക സു​ഗ​താ ഭ​വ​നി​ൽ ശി​വാ​ന​ന്ദ​ൻ(70) ആ​ണ് മ​രി​ച്ച​ത്. ചെ​മ്പ​ക​മം​ഗ​ല​ത്ത് നി​ന്ന് വീ​ട്ടി​ലേ​ക്ക് പോ​കും​വ​ഴി അ​തേ​ദി​ശ​യി​ൽ വ​ന്ന കാ​ർ സ്കൂ​ട്ട​റി​ലി​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ റോ​ഡി​ൽ തെ​റി​ച്ചു വീ​ണ ശി​വാ​ന​ന്ദ​നെ ആ​റ്റി​ങ്ങ​ൽ വ​ലി​യ​കു​ന്ന് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണ​പ്പെ​ട്ടു. സു​ഗ​ത​യാ​ണ് ഭാ​ര്യ. മ​ക്ക​ൾ: അ​നീ​ഷ്കു​മാ​ർ, അ​നു​ഷാ​ന​ന്ദ്. മ​രു​മ​ക്ക​ൾ: ബി​ജു, സു​ര​ഭി.