കടുത്തുരുത്തി: പെട്രോളിനും ഡീസലിനും ഉള്‍പ്പെടെ സകല സാധനങ്ങള്‍ക്കും നികുതി വര്‍ധിപ്പിക്കുകയും റബര്‍ കര്‍ഷകരെ ഉള്‍പ്പെടെ വഞ്ചിക്കുകയും ചെയ്ത കേരള ബജറ്റിനെതിരേ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ വിവിധ സ്ഥലങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി.
മാഞ്ഞൂര്‍ മണ്ഡലത്തില്‍ ലൂക്കോസ് മാക്കിയിലിന്റെ നേതൃത്വത്തില്‍ നടന്ന പന്തം കൊളുത്തി പ്രതിഷേധ പ്രകടനം ഡിസിസി ജനറല്‍ സെക്രട്ടറി സുനു ജോര്‍ജ് ഉദ്ഘാടനം ചെയ്തു. പ്രതീകാത്മകമായി ബജറ്റിന്റെ കോപ്പികള്‍ കുറുപ്പന്തറ ജംഗ്ഷനില്‍ പ്രതിഷേധക്കാര്‍ കത്തിച്ചു. തുടര്‍ന്ന് നടന്ന പ്രതിഷേധ യോഗത്തില്‍ ബ്ലോക്ക് ഭാരവാഹികളായ ബര്‍ണാഡ് കുര്യന് മാന്തോട്ടം, തങ്കച്ചന് കാറുകുളത്തേല്, മാനുവല്‍ വര്‍ഗീസ്, ബിനോ സ്കറിയ, ടോമി കാറുകുളം, ജൈനി തോമസ്, ബേബി കല്ലടയില്‍, പി.സി. സോമന്, തങ്കപ്പന് കളപ്പുരതട്ടേല്, ജോസ് പാലയ്ക്കത്തടത്തില്‍, ജോമോന് ശാരിക, ജിസ്സ് തോമസ് കൊല്ലംപറമ്പില്‍, ജിയോ കുളങ്ങര, സോണി വട്ടക്കാലയില്‍, ജിജി മാണി കൊണ്ടുകാലായില്‍, രാജു പറമ്പില്‍, ജോബി കുപ്പത്താനം, ബിജോമി കല്ലട, ടോമി മുകളേല്‍, ജോയി വാഴക്കുഴി, സേവ്യര്‍ പുതിയാപറമ്പില്‍, എന്‍.ആര്. സന്തോഷ്, ടിജോ കാരിക്കനാല്‍ തുടങ്ങിയവര്‍ പ്രതിഷേധ സമരത്തില്‍ പങ്കെടുത്തു.
സംസ്ഥാന ബജറ്റിനെതിരേ കോൺഗ്രസ് പ്രതിഷേധം
11:09 PM Feb 05, 2023 | Deepika.com