പെരുവ: അകാരണമായി നിഷേധിച്ച ഇന്‍ഷ്വറന്‍സ് തുക ഉപഭോക്താവിന് നല്കാന് കോട്ടയം ഉപഭോക്തൃത കോടതി ഉത്തരവിട്ടു. പെരുവ കാരിക്കോട് സുലോചന സദനത്തില്‍ പ്രിന്‍സ് ഭാസ്ക്കര്‍ അഡ്വ. ടി.ആര്. സത്യന് മുഖേന റിലയന്‍സ് ജനറല്‍ ഇന്‍ഷ്വറന്‍സ് കമ്പനിക്കെതിരേ നല്കിയ പരാതിയിലാണ് വിധി. പ്രസിഡന്റ് വി.എസ്. മനുലാല്‍, മെമ്പര്‍മാരായ ആര്.ബിന്ദു, കെ.എം. ആന്റോ എന്നിവരടങ്ങുന്ന ഫോറത്തിന്റേതാണ് വിധി.
പരാതിക്കാരന് റിലയന്‍സ് ജനറല്‍ ഇന്‍ഷ്വറന്‍സ് കമ്പനിയില്‍നിന്നു കോവിഡ് പ്രൊട്ടക്ഷന്‍ പോളിസി എടുത്തിരുന്നു. ഇതില്‍ കോവിഡ് രോഗിക്ക് രണ്ട് ലക്ഷവും സമ്പര്‍ക്കത്തില്‍ വരുന്നവര്‍ക്ക് ഒരു ലക്ഷം രൂപയുമാണ് പോളിസി തുക. ഇതനുസരിച്ചു പരാതിക്കാരന്റെ സഹോദരന് കോവിഡ് ബാധിക്കുകയും പരാതിക്കാരന് ഹോം ക്വാറന്റൈനില്‍ പ്രവേശിക്കുകയും ചെയ്തു. എന്നാല്‍ സര്‍ക്കാര്‍ ക്വാറന്റൈന് സെന്ററില്‍ പ്രവേശിച്ചാല്‍ മാത്രമേ പോളിസി തുക ലഭിക്കുകയുള്ളുവെന്ന് കമ്പനി വ്യക്തമാക്കി. എന്നാല്‍ കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിച്ചിരുന്നതിനാല്‍ സമ്പര്‍ക്കത്തിലുള്ളവര്‍ക്ക് സര്‍ക്കാര്‍ ക്വാറന്റൈന് സെന്റര്‍ ലഭ്യമല്ലായിരുന്നു.
വീട്ടില്‍ ക്വാറന്റൈനിലിരുന്നപ്പോള്‍ ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട രേഖകള്‍ പരിശോധിച്ചാണ് കോടതി പരാതിക്കാരന് ഒരു ലക്ഷം രൂപയും പതിനായിരം രൂപാ കോടതിച്ചിലവ് നല്‍കാനും 2020 ഡിസംബര്‍ മുതല്‍ ഒമ്പത് ശതമാനം പലിശയുള്‍പ്പെടെ നല്‍കാനും ഉത്തരവായത്.
അകാരണമായി നിഷേധിച്ച ഇന്‍ഷ്വറന്‍സ് തുക ഉപഭോക്താവിന് നല്കാന് കോടതി ഉത്തരവ്
11:09 PM Feb 05, 2023 | Deepika.com