കോതനെല്ലൂര്‍: കോതനല്ലൂരിലെ ബാറിനു മുന്നില്‍ തോക്കുമായി എത്തി വെടിവച്ച കേസില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കാണക്കാരി കളത്തൂര്‍ ഭാഗത്ത് വെട്ടിക്കുഴിയില്‍ നൈജില്‍ ജയ്മോന് (കുട്ടപ്പായി -19), മാഞ്ഞൂര്‍ ലൈബ്രറി ജംഗ്ഷന് ഭാഗത്ത് ഞാറപറമ്പില്‍ ജോബിന് സാബു (24) എന്നിവരെയാണ് കടുത്തുരുത്തി പോലീസ് അറസ്റ്റ് ചെയ്തത്. ഇരുവരും കഴിഞ്ഞദിവസം സന്ധ്യയോടെ കോതനല്ലൂര്‍ ഭാഗത്ത് പ്രവര്‍ത്തിക്കുന്ന ബാര്‍ ഹോട്ടലിന്റെ മുന്‍വശത്ത് സ്കൂട്ടറില്‍ എത്തി കൈയ്യില്‍ കരുതിയിരുന്ന തോക്ക് ഉപയോഗിച്ച് വെടിയുതിര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. തുടര്‍ന്ന് കടന്നുകളയുകയും ചെയ്തു.
ബാര്‍ ഉടമയുടെ പരാതിയെത്തുടര്‍ന്ന് കടുത്തുരുത്തി പോ
ലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും അന്വേഷണസംഘം ഇരുവരെയും പിടികൂടുകയുമായായിരുന്നു. ഇവരില്‍നിന്ന് എയര്‍ഗണ്‍ കസ്റ്റഡിയില്‍ എടുത്തു. പ്രതികളില്‍ ഒരാളായ ജോബിന് സാബുവിന് കുറവിലങ്ങാട് സ്റ്റേഷനില്‍ അടിപിടി കേസുണ്ട്. എസ്എച്ച്ഒ സജീവ് ചെറിയാന്, എസ്ഐ വിനോദ്, എസ്.കെ. സജിമോന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.
ബാറിനു മുന്നില്‍ തോക്കുമായി എത്തി വെടിവച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍
11:09 PM Feb 05, 2023 | Deepika.com