ചങ്ങനാശേരി: എസ്ബി കോളജ് മലയാളവിഭാഗം മുന്‍ അധ്യാപകനും പ്രശസ്ത ഭാഷാപണ്ഡിതനമായിരുന്ന ഡോ. സ്കറിയാ സക്കറിയയുടെ സ്മരണാര്‍ഥം മലയാള വിഭാഗത്തിലെ പ്രഫ. ഉലഹന്നന്‍ മാപ്പിള ഗവേഷണകേന്ദ്രത്തില്‍ സ്ഥാപിക്കപ്പെടുന്ന ഡോ. സ്കറിയാ സക്കറിയ സെന്റര്‍ ഫോര്‍ കേരള സ്റ്റഡീസിന്റെ ഉദ്ഘാടനവും അനുസ്മരണ സെമിനാറും ഇന്ന് നടക്കും. മലയാളം ബിരുദാനന്തരബിരുദ-ഗവേഷണവിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ രാവിലെ 10ന് കോളജിലെ കാര്‍ഡിനല്‍ മാര്‍ ആന്റണി പടിയറ ഹാളിലാണ് ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്. സാഹിത്യചരിത്രവിജ്ഞാനീയം: സമകാലിക സമീപനം എന്ന വിഷയത്തില്‍ അനുസ്മരണ സെമിനാര്‍ നടക്കും. ഡോ. തോമസ് സ്കറിയ അധ്യക്ഷത വഹിക്കുന്ന സെമിനാറില്‍ ഡോ. പി. പി. രവീന്ദ്രന് മുഖ്യപ്രഭാഷണം നടത്തും. ഡോ എന്‍ അജയകുമാര്‍, ഡോ. മേരി റീമ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.
ഉച്ചകഴിഞ്ഞ് രണ്ടിന് കല്ലറക്കല്‍ ഹാളില്‍ കോളജ് പ്രിന്‍സിപ്പല്‍ ഫാ. റെജി പി. കുര്യന്റെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ ഡോ.സ്കറിയാ സക്കറിയ സെന്റര്‍ ഫോര്‍ കേരള സ്റ്റഡീസിന്റെ ഉദ്ഘാടനം റവ. ഡോ. ജോസ് കൊച്ചുപറമ്പില്‍ നിര്‍വഹിക്കും.
ഡോ. സുനില്‍ പി. ഇളയിടം, ഡോ. കെ. ആര്. സജിത, ഡോ. അജു കെ. നാരായണന്, പ്രഫ. കെ. എ. ജോസഫ് കാട്ടടി, ഡോ. ജയിംസ് മണിമല, സിറിയക് കുട്ടമ്പേരൂര്‍, പ്രഫ. ജോസി ജോസഫ് തുടങ്ങിയവര്‍ അനുസ്മരണപ്രഭാഷണങ്ങള്‍ നടത്തും.
ഡോ. സ്കറിയാ സക്കറിയ സെന്റര്‍ ഫോര്‍ കേരള സ്റ്റഡീസിന്റെ ഉദ്ഘാടനം ഇന്ന്
10:49 PM Feb 05, 2023 | Deepika.com