കറുകച്ചാൽ: നിരവധി വോളിബോൾ കായികതാരങ്ങളുള്ള വാഴൂർ കേന്ദ്രമാക്കി ഒരു വോളിബോൾ ഇൻഡോർ സ്റ്റേഡിയം എന്ന ആവശ്യം പൂർത്തിയാക്കാൻ സംസ്ഥാന ബജറ്റിൽ മൂന്നുകോടി രൂപ അനുവദിച്ചു. വാഴൂർ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള പുളിക്കൽകവലയിലെ സ്ഥലത്താണ് സ്റ്റേഡിയം നിർമിക്കുന്നത്.
വോളിബോളിനു പുറമെ ഷട്ടിലിനും സ്റ്റേഡിയത്തിൽ ഇടമുണ്ടാകും. കൂടാതെ മറ്റ് സൗകര്യങ്ങളും. സ്റ്റേഡിയം പൂർത്തിയാകുന്നതോടെ വാഴൂരിലെ ഗ്രാമപ്രദേശങ്ങളിൽനിന്നു ഒരുപറ്റം കായികതാരങ്ങളെ വളർത്തിയെടുക്കാൻ കഴിയുമെന്നാണ് അധികൃതർ പറയുന്നത്. ടെൻഡർ നടപടി പൂർത്തിയാക്കി എത്രയും വേഗത്തിൽ സ്റ്റേഡിയം നിർമാണം ആരംഭിക്കുമെന്ന് ചീഫ് വിപ്പ് എൻ. ജയരാജ് അറിയിച്ചു.
പുളിക്കൽക്കവലയിൽ വോളിബോൾ ഇൻഡോർ സ്റ്റേഡിയം വരുന്നു
10:49 PM Feb 05, 2023 | Deepika.com