എടത്വ: കേരള വ്യാപാരി വ്യവസായി സമിതി തകഴി ഏരിയ സമ്മേളനവും സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനവും നടന്നു. എ.എം. ആരിഫ് എംപി ഓഫീസ് ഉദ്ഘാടനവും ജില്ലാ സെക്രട്ടറി റ്റി.വി. ബൈജു പൊതുസമ്മേളന ഉദ്ഘാടനവും നിര്‍വഹിച്ചു.
ഏരിയ പ്രസിഡന്റ് എം.എം. ഷെരീഫ് അധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി ഒ.വി. ആന്റണി, മുതിര്‍ന്ന വ്യാപരികളായ എന്‍. വിജയന്, മഹേശന് നായര്‍, ഹരിദാസ് കൈനകരി, ഫിലിപ്പ് ചെറിയാന് എന്നിവരെ രക്ഷാധികാരി കെ.എസ്. അനില്‍കുമാര്‍ ആദരിച്ചു.
ജില്ലാ പ്രസിഡന്റ് പി.സി. മോനിച്ചന്, സി. രാജു, സ്വാഗതസംഘം ചെയര്മാന് റെജി പി. വര്‍ഗീസ്, കണ്‍വീനര്‍ കെ.ആര്. ഗോപകുമാര്‍, ഡോ. ജോണ്സണ് വി. ഇടിക്കുള, കെ.പി. മുരുകേശ്, യു. വിപിന്‍, ജിഫിന് സെബാസ്റ്റ്യന്‍, ഹരിദാസ് ജി എന്നിവര്‍ പ്രസംഗിച്ചു. കേരള ഫോക് -ലോര്‍ അക്കാദമി അവാര്‍ഡ് ജേതാവ് ഡോ. രാംപ്രസാദിനെ എ.എം ആരിഫ് എം.പി ആദരിച്ചു. പുതിയ വര്‍ഷത്തെ ഭാരവാഹികളായി കെ.ആര്. ഗോപകുമാര്‍ (പ്രസിഡന്റ്്) ഫിലിപ്പ് ചെറിയാന് (സെക്രട്ടറി) എന്നിവരടങ്ങിയ 13 അംഗ കമ്മിറ്റിയെ തെരെഞ്ഞെടുത്തു.
വ്യാപാരി വ്യവസായി സമിതി ഏരിയ സമ്മേളനവും ഓഫീസ് ഉദ്ഘാടനവും
10:45 PM Feb 05, 2023 | Deepika.com