നെടുങ്കണ്ടം: തടി കയറ്റുന്നതിനിടെ വീണു ചുമട്ടുതൊഴിലാളി മരിച്ചു. രാമക്കൽമേട് വെട്ടിക്കൽ അജയൻ (37) ആണു മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് തൂക്കുപാലത്ത് ലോറിയിൽ തടി കയറ്റുന്നതിനിടെ തെന്നിവീഴുകയായിരുന്നു. ദേഹത്തേക്കു തടി വീണു പരിക്കേറ്റ അജയനെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു.
പോസ്റ്റ് മോർട്ടത്തിനു ശേഷം മൃതദേഹം ഇന്നു ബന്ധുക്കൾക്കു വിട്ടുനൽകും. ഭാര്യ:
സബിത. മക്കൾ: അർജുൻ, ആദിത്യൻ.
മുണ്ടിയെരുമ പള്ളിയിൽ തിരുനാള്‍
നെടുങ്കണ്ടം: മുണ്ടിയെരുമ അസംപ്ഷന്‍ ഫൊറോനാ പള്ളിയിൽ തിരുനാള്‍ 10, 11, 12 തിയതികളില്‍ നടക്കുമെന്നു വികാരി ഫാ. തോമസ് ഞള്ളിയില്‍ അറിയിച്ചു. 10നു വൈകുന്നേരം 4.30നു കൊടിയേറ്റ്, ലദീഞ്ഞ്, ആഘോഷമായ വിശുദ്ധ കുര്‍ബാന-ഫാ. അജോ പേഴുംകാട്ടില്‍. 11നു വൈകുന്നേരം 4.30നു വിശുദ്ധ കുര്‍ബാന-ഫാ. ജോജോ കുന്നപ്പിള്ളി, സെമിത്തേരി സന്ദര്‍ശനം, തുടര്‍ന്ന് വയലിന് ഫ്യൂഷന്‍.
12നു വൈകുന്നേരം നാലിനു ആഘോഷമായ തിരുനാള്‍ കുര്‍ബാന-ഫാ. റോയി നെടുംതകിടിയില്‍, മുണ്ടിയെരുമ യാക്കോബ് ശ്ലീഹാ കുരിശടിയിലേക്കു പ്രദക്ഷിണം, സന്ദേശം-ഫാ. ജിന്‍സ് കിഴക്കേല്‍, രാത്രി 7.30 നു ആകാശ വിസ്മയം.
തടി കയറ്റുന്നതിനിടെ വീണു ചുമട്ടുതൊഴിലാളി മരിച്ചു
10:06 PM Feb 05, 2023 | Deepika.com