സി​ല്‍​വ​ര്‍ ലൈ​ന്‍ വി​രു​ദ്ധ​സ​മി​തി നേതാവിനു സി​പി​എം നേ​താ​വി​ന്‍റെ മ​ര്‍​ദ​നം

10:02 PM Feb 05, 2023 | Deepika.com
കു​​ന്ന​​ന്താ​​നം: കെ ​​റെ​​യി​​ല്‍ സി​​ല്‍​വ​​ര്‍ ലൈ​​ന്‍​വി​​രു​​ദ്ധ ജ​​ന​​കീ​​യ സ​​മി​​തി പത്തനംതിട്ട ജി​​ല്ലാ ചെ​​യ​​ര്‍​മാ​​ന്‍ അ​​രു​​ണ്‍ ബാ​​ബു അ​​മ്പാ​​ടി​​യെ സി​​പി​​എം നേ​​താ​​വ് മ​​ര്‍​ദി​​ച്ച​​താ​​യി പ​​രാ​​തി.
സി​​പി​​എം ലോ​​ക്ക​​ല്‍ സെ​​ക്ര​​ട്ട​​റി​​യും ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് മു​​ന്‍ അം​​ഗ​​വു​​മാ​​യ എ​​സ്.​​വി. സു​​ബി​​നെ​​തി​​രേ​​യാ​​ണ് പ​​രാ​​തി. അ​​രു​​ണ്‍ ബാ​​ബു​​വി​​നെ സു​​ബി​​ന്‍ മ​​ര്‍​ദി​​ക്കു​​ന്ന ദൃ​​ശ്യ​​ങ്ങ​​ളും പു​​റ​​ത്തു​​വ​​ന്നു. കോ​​ണ്‍​ഗ്ര​​സ് മ​​ണ്ഡ​​ലം ട്ര​​ഷ​​റ​​ര്‍ കൂ​​ടി​​യാ​​ണ് അ​​രു​​ണ്‍.
പാ​​ല​​യ്ക്കാ​​ത്ത​​കി​​ടി സെ​​ന്‍റ് മേ​​രീ​​സ് ഗ​​വ​​ണ്‍​മെ​​ന്‍റ് എ​​ല്‍​പി സ്‌​​കൂ​​ളി​​നു സ​​മീ​​പ​​ത്താ​​യി​​രു​​ന്നു സം​​ഭ​​വം. യാ​​തൊ​​രു പ്ര​​കോ​​പ​​ന​​വു​​മി​​ല്ലാ​​തെ സു​​ബി​​ന്‍ മ​​ര്‍​ദി​​ക്കു​​ക​​യാ​​യി​​രു​​ന്നെ​​ന്ന് അ​​രു​​ണ്‍ ബാ​​ബു പ​​റ​​ഞ്ഞു. അ​​രു​​ണ്‍ ബാ​​ബു​​വി​​ന്‍റെ പ​​രാ​​തി​​യെ​​ത്തു​​ട​​ര്‍​ന്നു സു​​ബി​​നെ​​തി​​രേ കീ​​ഴ് വാ​​യ്പൂ​​ര് പോ​​ലീ​​സ് കേ​​സെ​​ടു​​ത്തു.
സ്‌​​കൂ​​ളു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് സു​​ബി​​നെ​​തി​​രേ ആ​​രോ​​പ​​ണ​​ങ്ങ​​ളു​​ണ്ടെ​​ന്നും ഇ​​ത​​ന്വേ​​ഷി​​ച്ചെ​​ത്തി​​യ മാ​​ധ്യ​​മ​​സം​​ഘ​​ത്തി​​നു വി​​വ​​ര​​ങ്ങ​​ള്‍ കൈ​​മാ​​റു​​ന്ന​​ത് അ​​രു​​ണ്‍ ബാ​​ബു​​വാ​​ണെ​​ന്നു ധ​​രി​​ച്ചാ​​ണ് ആ​​ക്ര​​മ​​ണം അ​​ഴി​​ച്ചു​​വി​​ട്ട​​തെ​​ന്നും കെ ​​റെ​​യി​​ല്‍ സി​​ല്‍​വ​​ര്‍​ലൈ​​ന്‍ വി​​രു​​ദ്ധ ജ​​ന​​കീ​​യ​​സ​​മി​​തി ഭാ​​ര​​വാ​​ഹി​​ക​​ള്‍ പ​​റ​​ഞ്ഞു. സു​​ബി​​നെ അ​​റ​​സ്റ്റ് ചെ​​യ്യ​​ണ​​മെ​​ന്നും സ​​മി​​തി ആ​​വ​​ശ്യ​​പ്പെ​​ട്ടു.