കോട്ടയം: ജില്ലാ പോലീസ് ആനുവല്‍ സ്പോര്‍ട്സ് മീറ്റ് സമാപിച്ചു. സ്പോര്‍ട്സ് മീറ്റില്‍ ക്രിക്കറ്റ്, ഫുട്ബോള്‍, ബാസ്കറ്റ്ബോള്‍, വോളിബോള്‍, വടംവലി മത്സരങ്ങളില്‍ കോട്ടയം ഹെഡ് ക്വാര്‍ട്ടേഴ്സ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. വനിതകളുടെ വടംവലി മത്സരത്തില്‍ കാഞ്ഞിരപ്പള്ളി സബ് ഡിവിഷനാണ് ഒന്നാം സ്ഥാനം.
പോലീസ് ഉദ്യോഗസ്ഥരുടെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനും ശാരീരികവും മാനസികവുമായ ഉല്ലാസത്തിനും വേണ്ടിയാണ് സ്പോര്‍ട്സ് മീറ്റ് നടത്തുന്നത്. മീറ്റിന്റെ സമാപന സമ്മേളനം കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടില്‍ മന്ത്രി വി.എന്‍. വാസവന് ഉദ്ഘാടനം ചെയ്തു.
ജില്ലാ പോലീസ് ചീഫ് കെ.കാര്‍ത്തിക് അധ്യക്ഷത വഹിച്ചു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ, ജില്ലാ കളക്ടര്‍ പി.കെ ജയശ്രീ, വിവിധ ഡിവൈഎസ്പിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സ്പോര്‍ട്സ് മീറ്റില്‍ വിജയികളായവര്‍ക്ക് മന്ത്രി വി.എന്‍. വാസവന് സമ്മാനങ്ങള്‍ വിതരണം ചെയ്തു.
ജില്ലാ പോലീസ് സ്പോര്‍ട്സ് മീറ്റ് സമാപിച്ചു
10:02 PM Feb 05, 2023 | Deepika.com