കോട്ടയം: സംസ്ഥാനമൊട്ടാകെ ഇന്നലെ പോലീസ് നടത്തിയ സ്പെഷല്‍ ഡ്രൈവിന്റെ ഭാഗമായി ജില്ലയില്‍ വ്യാപക പരിശോധന നടത്തി.
ഗുണ്ടകള്‍ക്കെതിരേ ശക്തമായ നിയമനടപടി സ്വീകരിക്കുന്നതിന്റെഭാഗമായാണ് പരിശോധന നടത്തിയത്. 100 പേരെ കരുതല്‍ തടങ്കലിലാക്കി. 43 പേര്‍ക്കെതിരേ വാറണ്ട് പുറപ്പെടുവിച്ചു.
സ്ഥിരം കുറ്റവാളികളായ രണ്ടു പേര്‍ക്കെതിരെ കാപ്പാ നിയമനടപടി സ്വീകരിച്ചു. മരങ്ങാട്ടുപിള്ളി സ്റ്റേഷൻ പരിധിയില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ പിടികൂടി. ബസ് സ്റ്റാന്‍ഡുകള്‍, മാര്‍ക്കറ്റുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവ കേന്ദ്രീകരിച്ച് പ്രത്യേകം മഫ്തി പോലീസും ബൈക്ക് പട്രോളിംഗും നിയോഗിച്ചിരുന്നു.
ജില്ലാ പോലീസ് ചീഫ് കെ.കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ ജില്ലയിലെ ഡിവൈഎസ്പി മാരും എസ്എച്ച്ഒമാരും പരിശോധനയ്ക്കു നേതൃത്വം നല്കി.
ഗുണ്ടകള്‍ക്കെതിരേ ജില്ലയില്‍ വ്യാപക പരിശോധന
10:02 PM Feb 05, 2023 | Deepika.com