ഈരാറ്റുപേട്ട: ഈരാറ്റുപേട്ട-അമ്പാറനിരപ്പേൽ റോഡരികിൽ സമൂഹ്യവിരുദ്ധർ പായ്ക്കിംഗ് വേസ്റ്റുകൾ തള്ളി. ഈരാറ്റുപേട്ട കുടുംബാരോഗ്യ കേന്ദ്രത്തിനും ബ്ലോക്ക് പഞ്ചായത്ത് ഓഫീസിനും സമീപത്തായാണ് മാലിന്യം തള്ളിയത്.
നഗരസഭയുടെ മാലിന്യ ശേവരണ വാഹനം ഇതുവഴി വരാറുണ്ടെങ്കിലും വേസ്റ്റ് ദിവസങ്ങളായി ഇവിടെ കിടക്കുകയാണ്. മഴ പെയ്താൻ ഇവ ഒഴുകി ഓടകളിലെത്തുകയും ഓട അടയുന്നതിന് ഇടയാക്കുകയും ചെയ്യും. കത്തിച്ചാൽ ആരോഗ്യപ്രശ്നങ്ങൾക്കുമിടയാക്കും.
ഗൃഹോപകരണങ്ങളോ മറ്റോ പായ്ക്ക് ചെയ്തതിന്റെ അവശിഷ്ടങ്ങളാകാമെന്നു നാട്ടുകാർ പറയുന്നു.
മാലിന്യം നീക്കാനുള്ള നടപടികൾ അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
ഈരാറ്റുപേട്ട-അമ്പാറനിരപ്പേൽ റോഡിൽ പായ്ക്കറ്റിംഗ് വേസ്റ്റ് തള്ളി
09:37 PM Feb 05, 2023 | Deepika.com