പാലാ: കാലാവസ്ഥാ വ്യതിയാനം ഇക്കോളജി സിസ്റ്റത്തില്‍ വരുത്തുന്ന വ്യതിയാനം ഭയാനകമാണെന്നും അതു നല്കുന്ന സൂചനകളെ ഗൗരവമായി കാണണമെന്നും ഇക്കോളജിസ്റ്റും അലിഗര്‍ സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറുമായ ഡോ. പി.കെ. അബ്ദുല്‍ അസീസ്.
സഫലം 55 പ്ലസിന്റെ നേതൃത്വത്തില്‍ നടന്ന പ്രഭാഷണ പരമ്പരയില്‍ പങ്കെടുത്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പ്രസിഡന്റ് എം.എസ്. ശശിധരന് നായര്‍ അധ്യക്ഷത വഹിച്ചു. ബിനു പുളിക്കക്കണ്ടം, വി.എം. അബ്ദുള്ള ഖാന്, പി.എസ്. മധുസൂദനന്, രവി പുലിയന്നൂര്‍, പ്രഫ. കെ.പി. ജോസഫ്, സുഷമ രവീന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു.
ഷട്ടില്‍ ടൂര്‍ണമെന്റ്
ചേര്‍പ്പുങ്കല്‍: വൈദികര്‍ക്കുവേണ്ടിയുള്ള അഞ്ചാമത് റവ.ഡോ. തോമസ് നാഗനൂലില്‍ അഖില കേരള ഷട്ടില്‍ ടൂര്‍ണമെന്റ് ചേര്‍പ്പുങ്കല്‍ ബിവിഎം കോളജ് ഇൻഡോര്‍ സ്റ്റേഡിയത്തില്‍ ഇന്ന് ആരംഭിക്കും.
മത്സരം കുട്ടിക്കാനം കോളജ് മുന്‍ പ്രിന്‍സിപ്പല്‍ റവ. ഡോ. ജോര്‍ജ് അമ്പഴത്തുങ്കല്‍ ഉദ്ഘാടനം ചെയ്യും. നാല്പതോളം ടീമുകള്‍ പങ്കെടുക്കും. കോളജ് ബര്‍സാര്‍ ഫാ. റോയി മലമാക്കലാണ് സംഘാടകസമിതി കണ്‍വീനര്‍. ഫോൺ: 9847905470.
"കാലാവസ്ഥാ വ്യതിയാനം ദുരന്ത സൂചന നല്കുന്നു'
09:37 PM Feb 05, 2023 | Deepika.com