പാലാ: കെ.എം. മാണി സ്മാരക ഗവൺമെന്റ് ജനറല്‍ ആശുപത്രിയിലെത്തുന്ന രോഗികളുടെ പരാതികള്‍ക്കു പരിഹാരം കണ്ടു നഗരസഭ. ടാറിംഗും കോണ്‍ക്രീറ്റിംഗും പൊളിഞ്ഞും മണ്ണും മെറ്റലും ഇളകി ചിതറിക്കിടന്ന ആശുപത്രി കെട്ടിടത്തിന്റെ പരിസരങ്ങളും മുറ്റവും ഇന്റർലോക്ക് ടൈലുകള്‍ പാകി മനോഹരമാക്കി.
മഴയത്തു ചെളിയും വേനലില്‍ പൊടിശല്യവുമായി കിടന്ന വിസ്തൃതമായ ആശുപത്രി പരിസരങ്ങള്‍ ഇന്റര്‍ലോക്ക് ടൈലുകള്‍ വിരിച്ചതോടെ വൃത്തിയായി. കുണ്ടുംകുഴിയും മെറ്റല്‍ ചീളുകളും ഒഴിവായി പൊടിശല്യം ഇല്ലാതായതു രോഗികള്‍ക്കും എത്തിച്ചേരുന്ന വാഹനങ്ങള്‍ക്കും സൗകര്യപ്രദമായി.
ആശുപത്രി അധികൃതരുടെയും രോഗികളുടെയും നിരന്തര ആവശ്യത്തെത്തുടര്‍ന്നാണ് മുന്‍ ചെയര്‍മാനായിരുന്ന ആന്റോ പടിഞ്ഞാറെക്കരയുടെ നേതൃത്വത്തിലുള്ള നഗരസഭാ കൗണ്‍സില്‍ തുക കണ്ടെത്തി പദ്ധതി നടപ്പാക്കിയത്.
ഓഫീസ്, മോര്‍ച്ചറി, മെഡിക്കല്‍ സ്റ്റോര്‍, എക്സ്റേ ഭാഗങ്ങളും ടൈലുകള്‍ പാകി നവീകരിച്ചു കഴിഞ്ഞു.
മുഖം മിനുക്കി ജനറൽ ആശുപത്രി
09:37 PM Feb 05, 2023 | Deepika.com