ആലപ്പുഴ: ഇടതു സർക്കാരിന്റെ ജനദ്രോഹനടപടിയിലും മയക്കുമരുന്ന് മാഫിയകളെ താലോലിക്കുന്ന സമീപനങ്ങൾക്കും ജനജീവിതം ദുഃസഹമാക്കുന്ന ബജറ്റിനുമെതിരേ നാഷണൽ ജനതാദൾ ആലപ്പുഴ മുല്ലയ്ക്കൽ ജംഗ്ഷനിൽ ജനജാഗ്രതാ സദസ് സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് സുമേഷ് പള്ളിക്കലിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം സംസ്ഥാന സെക്രട്ടറി മേടയിൽ അനിൽകുമാർ ഉദ്ഘാടനം ചെയ്തു . ജില്ലാ സെക്രട്ടറി ടി.ജി. ജയകുമാർ, എം. ജോർജുകുട്ടി, ലത്തീഫ് പാനൂർ, മധു കരുമാടി എന്നിവർ പ്രസംഗിച്ചു.
കെഎസ്എസ്പിഎ പ്രതിഷേധിച്ചു
ആലപ്പുഴ: സംസ്ഥാന ബജറ്റിൽ പെൻഷൻകാരെ അവഗണിച്ചതിൽ പ്രതിഷേധിച്ച് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലാ പെൻഷൻ ട്രഷറിക്കു മുമ്പിൽ ബജറ്റിന്റെ കോപ്പി കത്തിച്ച് പ്രതിഷേധിച്ചു. കെപിസിസി വിചാർ വിഭാഗ് സംസ്ഥാന ചെയർമാൻ ഡോ. നെടുമുടി ഹരികുമാർ ഉദ്ഘാടനം ചെയ്തു. നികുതി വർധവും ഒപ്പം വില വർധനയും ജനജീവിതം ദുഃസഹമാക്കിയിരിക്കുകായാണെന്ന് അദ്ദേഹം പറഞ്ഞു. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ബി. ഹരിഹരൻ നായർ അധ്യക്ഷത വഹിച്ചു.
സംസ്ഥാന സെക്രട്ടറി ആർ. കുമാരദാസ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സി.വി. ഗോപി, ജില്ലാ വൈസ് പ്രസിഡന്റ് എ.എ. ജലീൽ, സെക്രട്ടറി എ. സലി, നിയോജകമണ്ഡലം പ്രസിഡന്റ് പി.പി. ജയിംസ്, സെക്രട്ടറി ഡബ്ല്യു. പി. തങ്കച്ചൻ, ഡോ. സേതു രവി, മറിയാമ്മ ഏബ്രഹാം എന്നിവർ പ്രസംഗിച്ചു.
ബജറ്റിനെതിരേ നാഷണൽ ജനതാദൾ പ്രതിഷേധിച്ചു
09:29 PM Feb 05, 2023 | Deepika.com