മാന്നാർ: കുട്ടമ്പേരൂർ കൊറ്റാർകാവ് ദേവി-കരയംമഠം ഭദ്രകാളി ക്ഷേത്രങ്ങളിലെ അൻപൊലി അരീപ്പറ അകത്തെഴുന്നള്ളിപ്പു മഹോത്സവവും 56-ാമത് ശ്രീമദ് ഭാഗവത സപ്താഹയജ്ഞവും ആരംഭിച്ചു. തന്ത്രി അടിമുറ്റത്തുമഠം ബ്രഹ്മശ്രീ എ.ബി. സുരേഷ് ഭട്ടതിരിപ്പാട് യജ്ഞശാലയിൽ ദീപം തെളിച്ചു.
പൂവണ്ണാൽ ബാബു ആചാര്യനും പുലിയില കിഴക്കേടത്ത് മഠം ബ്രഹ്മശ്രീ വിഷ്ണു പോറ്റി യജ്ഞ ഹോതാവും മേൽശാന്തിനെടുവേലിൽ ഇല്ലം ബ്രഹ്മശ്രീ ഭാമോദരൻ നമ്പൂതിരി മുഖ്യ കാർമികനും ഉമ്മന്നൂർ ശ്രീകുമാർ, ആണ്ടൂർ ബിജു എന്നിവർ പൗരാണികരുമാണ്.
എല്ലാ ദിവസവും രാവിലെ ഗണപതി ഹോമം, എട്ടു മുതൽ പാരായണം, ഉച്ചയ്ക്ക് ഒന്നുമുതൽ പ്രസാദം ഊട്ട്, വൈകുന്നേരം 6.30നു ദീപക്കാഴ്ച എന്നിവ ഉണ്ടാകും. ഇന്ന് രാവിലെ 11 നു ശ്രീകൃഷ്ണാവതാരം, വൈകുന്നേരം 5.30 മുതൽ മാതൃപൂജ, രാത്രി 7.30 നു അമ്പലപ്പുഴ വിജയകുമാറിന്റെ സോപാന സംഗീതം.
ഭാഗവത സപ്താഹ യജ്ഞം
09:28 PM Feb 05, 2023 | Deepika.com