ചെറുതോണി: ജില്ലാ പോലീസ് സഹകരണ സംഘം തെരഞ്ഞെടുപ്പിൽ നിലവിലെ ഭരണസമിതിയിലെ മുഴുവൻ അംഗങ്ങളും വൻഭൂരിപക്ഷത്തിൽ വിജയിച്ചു. സംഘടനാ പാനലിലെ 13 പേർക്കെതിരെ അഞ്ചുപേർ മാത്രമാണു മത്സരിച്ചത്.
എച്ച്. സനൽകുമാർ, ഇ.ജി. സജേഷ്, കെ.ടി.സിന്ധുമോൾ, എം.എൽ. ലിജോ, ശാന്തി രാധാകൃഷ്ണൻ എന്നിവർ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
പോലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി കൂടിയായ ഇ.ജി. മനോജ്കുമാർ, ആർ. ബൈജു, പി.എസ്. റോയി, സതീഷ് ചന്ദ്രൻ, അഖിൽ വിജയൻ, കെ.പി. ഷക്കീർ, ടി.എസ്. രാജൻ, ഇ.ബി. ഹരികൃഷ്ണൻ എന്നിവരാണു വിജയിച്ച മറ്റുള്ളവർ.
ഉപ്പുതറ മികച്ച
ഹരിത കർമസേന
ഉപ്പുതറ: ജില്ലയിലെ മികച്ച ഹരിത കർമസേനയായി ഉപ്പുതറ പഞ്ചായത്തിലെ യൂണിറ്റിനെ തെരഞ്ഞെടുത്തു. ഹരിത കേരളം പദ്ധതിയുടെ ഭാഗമായാണു ഹരിത കർമസേന രൂപീകരിച്ചത്. മാർച്ച് നാല് , അഞ്ച് തിയതികളിൽ എറണാകുളം മറൈൻ ഡ്രൈവിൽ നടക്കുന്ന ചടങ്ങിൽ ഹരിത കർമസേനാംഗങ്ങൾ അംഗീകാരം ഏറ്റുവാങ്ങും.
ജില്ലയിൽ ഒന്നാം സ്ഥാനത്ത് എത്തിയ ഹരിത കർമ സേനാംഗങ്ങളെ പഞ്ചായത്ത് ഭരണ സമിതിയും ഉദ്യോഗസ്ഥരും അനുമോദിച്ചു.
പോലീസ് സഹകരണ സംഘത്തിൽ തുടർഭരണം
09:24 PM Feb 05, 2023 | Deepika.com