തൊടുപുഴ: സംസ്ഥാനത്തെ ഗുണ്ടകളെയും സാമൂഹ്യവിരുദ്ധരെയും അമർച്ച ചെയ്യാൻ പോലീസ് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രത്യേക പരിശോധനയായ ഓപ്പറേഷൻ ആഗിന്റെ ഭാഗമായി ജില്ലയിൽ 117 പേർ അറസ്റ്റിലായി. ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട് ഒളിവിൽ കഴിഞ്ഞിരുന്ന 18 പ്രതികളും ഇക്കൂട്ടത്തിൽ ഉൾപ്പെടും.
അഞ്ചു പ്രതികളെ ബംഗളുരുവിൽനിന്നും ഒരാളെ ആസാമിൽനിന്നുമാണു പിടികൂടിയത്. ഇതു കൂടാതെ ഏറെക്കാലമായി പിടികിട്ടാപ്പുള്ളികളായിരുന്ന 13 പ്രതികളെയും പിടികൂടി. ജാമ്യമില്ലാ വകുപ്പ് പ്രകാരമുള്ള കേസുകളിൽ ഉൾപ്പെട്ടിരുന്ന 86 പേരെയും അറസ്റ്റ് ചെയ്തു. ഗുരുതര കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട് കാപ്പ നടപടിക്കു വിധേയരായ അഞ്ചു പേരെയും സ്ഥിരമായി കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിരുന്ന 11 പേരെയും പോലീസ് പരിശോധിച്ചു.
ഡിജെ പാർട്ടികളുമായി ബന്ധപ്പെട്ട് ആറിടങ്ങളിലും പരിശോധന നടത്തി. മദ്യപിച്ച് വാഹനമോടിച്ചതിനു 27 പേർക്കെതിരേ കേസെടുത്തു.
ഓപ്പറേഷൻ ആഗ്: ജില്ലയിൽ 117 പേർ അറസ്റ്റിൽ
09:24 PM Feb 05, 2023 | Deepika.com