ചെറുതോണി: തണൽ ചാരിറ്റബിൾ സൊസൈറ്റിയും മുരിക്കാശരി മർച്ചന്റ്സ് യൂത്ത് വിംഗും ചേർന്നു സംഘടിപ്പിക്കുന്ന തണൽ അഖിലേന്ത്യ വോളിബോൾ ടൂർണമെന്റ് ഇന്നു മുരിക്കാശേരി പഞ്ചായത്ത് സ്റ്റേഡിയത്തിൽ ആരംഭിക്കും. എട്ടു ടീമുകൾ പങ്കെടുക്കുന്ന മത്സരം 12നു സമാപിക്കും. രാത്രി ഏഴിനു മത്സരങ്ങൾ ആരംഭിക്കും.
തണൽ സംഘടന മുരിക്കാശേരിയിൽ ആരംഭിക്കുന്ന സൗജന്യ ഡയാലിസിസ് യൂണിറ്റ്, ബഡ്സ് സ്കൂൾ എന്നിവയുടെ ധന ശേഖരണാർഥമാണു മത്സരം സംഘടിപ്പിക്കുന്നത്. രണ്ടായിരം പേർക്കുള്ള ഇരിപ്പിടം ഉൾപ്പെടെ ക്രമീകരിച്ച സ്റ്റേഡിയം സജ്ജമായതായും മർച്ചന്റ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് സണ്ണി പൈമ്പള്ളി, കെവിവിഇഎസ് മുരിക്കാശേരി യൂണിറ്റ് പ്രസിഡന്റ് ജിമ്മി സെബാസ്റ്റ്യൻ, തണൽ പ്രസിഡന്റ് അനു വിടു, ജനറൽ സെക്രട്ടറി ബിനോയി എന്നിവർ അറിയിച്ചു.
ദളിത് ക്രൈസ്തവർക്ക് അവഗണനയെന്ന്
തൊടുപുഴ: സംസ്ഥാനത്തെ 20 ലക്ഷത്തിലധികം വരുന്ന ദളിത് ക്രൈസ്തവരെ കേന്ദ്ര-സംസ്ഥാന ബജറ്റുകളിൽ അവഗണിച്ചതായി കൗണ്‍സിൽ ഓഫ് ദളിത് ക്രിസ്ത്യൻസ് സംസ്ഥാന കണ്‍വീനർ ജോർജ് മണക്കാടൻ കുറ്റപ്പെടുത്തി. ഇതിനെതിരേ പ്രതിഷേധ സമരപരിപാടികൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മുരിക്കാശേരിയിൽ അഖിലേന്ത്യ വോളിബോൾ ടൂർണമെന്റ്
09:24 PM Feb 05, 2023 | Deepika.com