സ്കൂട്ടർ യാത്രികൻ കാറിടിച്ച് മരിച്ചു
02:29 AM Feb 05, 2023 | Deepika.com
പെരുന്പാവൂർ: എംസി റോഡിൽ കാർ ഇടിച്ച് സ്കൂട്ടർ യാത്രികനായ മധ്യവയസ്കൻ മരിച്ചു. ഈസ്റ്റ് ഒക്കൽ ഇടശേരിമഠം ശിവദാസൻ (68) ആണ് മരിച്ചത്. പെരുന്പാവൂർ താന്നിപ്പുഴ പള്ളിക്ക് സമീപം ഇന്നലെ രാവിലെ 6:30ഓടെയായിരുന്നു അപകടം. കാലടി ഭാഗത്തേക്ക് പോകവെ ശിവദാസൻ സഞ്ചരിച്ച സ്കൂട്ടറിനു പിന്നിൽ കാർ ഇടിക്കുകയായിരുന്നു. ഉടൻ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം നടത്തി. ഭാര്യ: ശ്യാമള. മക്കൾ: ശരത്ത് (ദുബായ്), രമ്യ.