പിലാത്തറ: കണ്ണൂര്‍ രൂപത സംഘടിപ്പിക്കുന്ന കൃപാഗ്നി ബൈബിള്‍ കണ്വന്ഷന് എട്ടിന് പിലാത്തറ മേരിമാതാ സ്കൂള്‍ ഗ്രൗണ്ടില്‍ ആരംഭിക്കും. രാവിലെ ഒന്‍പതിന് കണ്ണൂര്‍ ബിഷപ് ഡോ. അലക്സ് വടക്കുംതലയുടെ നേതൃത്വത്തില്‍ ബൈബിള്‍ പ്രതിഷ്ഠ നടത്തും.
തുടര്‍ന്ന് കണ്ണൂര്‍ രൂപത വികാരി ജനറാൾ മോണ്‍. ക്ലാരന്‍സ് പാലിയത്തിന്റെ മുഖ്യകാര്‍മികത്വത്തില്‍ ദിവ്യബലി നടക്കും. പത്തിന് തലശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി, 11ന് കണ്ണൂര്‍ ബിഷപ് ഡോ. അലക്സ് വടക്കുംതല, 12ന് താമരശേരി ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയിൽ എന്നിവർ ദിവ്യബലിക്കും വചന പ്രഘോഷണത്തിനും മുഖ്യകാര്‍മികത്വം വഹിക്കും.
കിംഗ് ജീസസ് മിനിസ്ട്രിയിലെ ബ്രദര്‍ സാബു ബൈബിള്‍ കണ്വന്ഷന് നയിക്കും. അഞ്ചു ദിവസത്തെ കണ്‍വന്‍ഷനിൽ രൂപതയിലെ വിവിധ ഇടവകകളില്‍നിന്ന് വിശ്വാസികളും വൈദികരും സന്യസ്തരുമുള്‍പ്പെടെ അയ്യായിരത്തോളം പേര് പങ്കെടുക്കും. ബൈബിൾ കൺവൻഷനുള്ള ഒരുക്കങ്ങൾ പൂര്‍ത്തിയായതായി ജനറല്‍ കണ്‍വീനര്‍ ഫാ. ബെന്നി മണപ്പാട്ട്, ഫാ. ലിനോ പുത്തന്‍വീട്ടില്‍, ഫാ. റോണി പീറ്റര്‍, കെ.ഡി. ബെന്നി, പി. ആന്റണി, കെ.ജി. വര്‍ഗീസ് എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
കണ്ണൂര്‍ രൂപത ബൈബിള്‍ കണ്വന്ഷന് എട്ടു മുതല്‍
12:42 AM Feb 05, 2023 | Deepika.com