കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ജ​ന​ങ്ങ​ളെ കൊ​ള്ള​യ​ടി​ക്കു​ന്നു: എ​കെ​സി​സി

12:41 AM Feb 05, 2023 | Deepika.com
ത​ല​ശേ​രി: കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ബ​ജ​റ്റി​ലൂ​ടെ നി​കു​തി വ​ർ​ധി​പ്പി​ച്ച് ജ​ന​ങ്ങ​ളെ കൊ​ള്ള​യ​ടി​ക്കു​ക​യാ​ണെ​ന്ന് ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സ്. തെ​റ്റാ​യ സാ​മ്പ​ത്തി​ക ന​യം മൂ​ലം പൊ​തു​ക​ടം വ​ർ​ധി​ച്ച് അ​ത് വീ​ട്ടു​വാ​നെ​ന്ന പേ​രി​ലാ​ണ് ക​ണ്ണി​ൽ ചോ​ര​യി​ല്ലാ​തെ നി​കു​തി വ​ർ​ധി​പ്പി​ച്ച​ത്. തെ​റ്റാ​യ സാ​മ്പ​ത്തി​ക ന​യ​ങ്ങ​ൾ​ക്കെ​തി​രേ ജ​ന​പ​ക്ഷ​ത്ത് നി​ന്നു​കൊ​ണ്ട് ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സ് പ്ര​ക്ഷോ​ഭ​ത്തി​നി​റ​ങ്ങും. കാ​ർ​ഷി​കോ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ല​ത്ത​ക​ർ​ച്ച​യും വ​ന്യ​മൃ​ഗ​ശ​ല്യ​വും മൂ​ലം ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന ക​ർ​ഷ​ക​രെ സ​ഹാ​യി​ക്കാ​ൻ ഒ​രു പ​ദ്ധ​തി പോ​ലു​മി​ല്ലാ​തെ​യാ​ണ് ഇ​രു സ​ർ​ക്കാ​രു​ക​ളു​ടെ​യും ബ​ജ​റ്റ്. ബ​ജ​റ്റി​ലെ ജ​ന​വി​രു​ദ്ധ​മാ​യ നി​ർ​ദേ​ശ​ങ്ങ​ൾ ഉ​ട​ന​ടി പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സ് ത​ല​ശേ​രി അ​തി​രൂ​പ​ത എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ത​ല​ശേ​രി സ​ന്ദേ​ശ്ഭ​വ​നി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് ടോ​ണി ജോ​സ​ഫ് പു​ഞ്ച​ക്കു​ന്നേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​തി​രൂ​പ​ത ഡ​യ​റ​ക്‌​ട​ർ റ​വ.​ഡോ.​ഫി​ലി​പ്പ് ക​വി​യി​ൽ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. ബേ​ബി നെ​ട്ട​നാ​നി, ബെ​ന്നി പു​തി​യാം​പു​റം, ചാ​ക്കോ​ച്ച​ൻ കാ​രാ​മ​യി​ൽ, ഫി​ലി​പ്പ് വെ​ളി​യ​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.